| Saturday, 21st February 2026, 6:25 pm

പ്രഭാസ് മുതല്‍ റാണ വരെ, ബാഹുബലിയുടെ സൈഡ് എഫക്ട് വല്ലാത്ത അവസ്ഥ തന്നെയെന്ന് സിനിമാപ്രേമികള്‍

അമര്‍നാഥ് എം.

ഇന്ത്യന്‍ സിനിമാചരിത്രത്തില്‍ നാഴികക്കല്ലായി മാറിയ ചിത്രമാണ് ബാഹുബലി. എസ്.എസ്. രാജമൗലി എന്ന മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാന്റെ വിഷന്‍ ഓരോ സിനിമാപ്രേമികള്‍ക്കും ലൈഫ്‌ടൈം എക്‌സ്പീരിയന്‍സായി മാറി. തെലുങ്കില്‍ മാത്രം ഒതുങ്ങിനിന്ന പ്രഭാസ് ബാഹുബലിയിലൂടെ പാന്‍ ഇന്ത്യന്‍ സ്റ്റാറായി മാറി. ആദ്യമായി 1000 കോടി നേടിയ ചിത്രം കൂടിയാണ് ബാഹുബലി.

എന്നാല്‍ ബാഹുബലിയില്‍ പ്രധാനവേഷം കൈകാര്യം ചെയ്ത താരങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. നായകനായ പ്രഭാസ്, വില്ലനായെത്തിയ റാണാ ദഗ്ഗുബട്ടി, നായികാവേഷം ചെയ്ത അനുഷ്‌ക എന്നിവര്‍ക്ക് ബാഹുബലിക്ക് ശേഷം അത്ര നല്ല അവസ്ഥയല്ല. അഞ്ച് വര്‍ഷത്തോളം ഒരു സിനിമക്ക് വേണ്ടി മാറ്റിവെച്ചതിന്റെ ആഫ്റ്റര്‍ ഇഫക്ട്‌സ് മൂന്നുപേരെയും ബാധിച്ചിട്ടുണ്ട്.

പ്രഭാസ് ബാഹുബലിക്ക് മുമ്പും ശേഷവും Photo: Reddit

ചിത്രത്തിന് വേണ്ടി വലിയ രീതിയില്‍ ബോഡിബില്‍ഡിങ് നടത്തിയവരാണ് പ്രഭാസും റാണയും. ഷൂട്ടിനിടെ കാല്‍മുട്ടിനേറ്റ പരിക്ക് പ്രഭാസിന് വലിയ തിരിച്ചടിയാണ് നല്‍കിയത്. പെയിന്‍കില്ലറുകളുടെ അമിതമായ ഉപയോഗവും മറ്റും പ്രഭാസിനെ വല്ലാതെ ബാധിച്ചു. മുഖത്തിന്റെ രൂപം വരെ മാറിയത് മറ്റ് സിനിമകള്‍ക്കും തിരിച്ചടിയായി മാറി. ബാഹുബലിക്ക് ശേഷം പ്രഭാസിനെ കുറച്ചെങ്കിലും നല്ല രീതിയില്‍ അവതരിപ്പിച്ചത് സലാറിലും കല്‍ക്കിയിലും മാത്രമാണ്.

റാണക്കും ബാഹുബലി വലിയ ആഫ്റ്റര്‍ ഇഫക്ടാണ് നല്‍കിയത്. ചിത്രത്തിന് ശേഷം റാണയുടെ കിഡ്‌നി തകരാറിലായിരുന്നു. ശസ്ത്രക്രിയ നേരിടേണ്ടി വന്ന താരത്തിന്റെ ഇപ്പോഴത്തെ ലുക്ക് വലിയ വ്യത്യാസമുള്ളതാണ്. ശരീരഭാരം മെലിഞ്ഞ റാണയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറി. കഴിഞ്ഞദിവസമായിരുന്നു റാണ തന്റെ അസുഖങ്ങളെക്കുറിച്ച് സംസാരിച്ചത്.

റാണാ ദഗ്ഗുബട്ടി ബാഹുബലിക്ക് മുമ്പും ശേഷവും Photo: Reddit

നായികയായെത്തിയ അനുഷ്‌കക്കും ബാഹുബലിക്ക് ശേഷം അത്ര നല്ല സമയമല്ല. ബാഹുബലിയുടെ ആദ്യ ഭാഗം കഴിഞ്ഞ് രണ്ടാം ഭാഗത്തിന്റെ ഷൂട്ട് ആരംഭിക്കുന്നതിനിടക്ക് സൈസ് സീറോ എന്ന സിനിമക്കായി അനുഷ്‌ക ശരീരഭാരം കൂട്ടിയിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിന് ശേഷം ശരീരഭാരം കുറക്കാന്‍ താരത്തിന് വേണ്ടത്ര സമയം ലഭിച്ചിരുന്നില്ല. സംവിധായകന്‍ അനുഷ്‌കയുടെ കാര്യത്തില്‍ ദേഷ്യപ്പെട്ടതെല്ലാം വലിയ വാര്‍ത്തയായിരുന്നു.

ബാഹുബലിക്ക് ശേഷം അനുഷ്‌കയുടെ മുഖത്തും വലിയ മാറ്റങ്ങള്‍ വന്നിരുന്നു. ഏറ്റവുമൊടുവില്‍ അനുഷ്‌കയുടേതായി പുറത്തിറങ്ങിയ ഘാട്ടിയില്‍ താരത്തിന്റെ മുഖം വി.എഫ്.എക്‌സ് ചെയ്തത് വലിയ വാര്‍ത്തയായി. ഒരു സിനിമക്കായി കരിയറിലെ അഞ്ച് വര്‍ഷങ്ങള്‍ മാറ്റിവെച്ചവരാണ് ഈ മൂന്ന് താരങ്ങളും.

എന്നാല്‍ ഒരു സിനിമക്ക് വേണ്ടി മാത്രമുള്ള ഡെഡിക്കേഷനും അതിന്റെ പ്രഷറുമെല്ലാമാണ് ഈ താരങ്ങള്‍ക്ക് തിരിച്ചടിയായതെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. കരിയറില്‍ വലിയ റീച്ച് നേടിക്കൊടുത്ത ചിത്രം മൂവര്‍ക്കും ശാരീരികമായി വല്യ പ്രശ്‌നങ്ങള്‍ നല്‍കിയെന്നും അഭിപ്രായങ്ങളുണ്ട്.

Content Highlight: Post about Prabhas Rana and Anushka’s health condition after Bahubali viral

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more