ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സീക്വലാണ് കല്‍ക്കിയുടേത്. നാഗ് അശ്വിന്‍ എന്ന സംവിധായകന്റെ വിഷന്‍ എത്രമാത്രം വലുതാണെന്ന് സിനിമാലോകത്തിന് മുന്നില്‍ കാണിച്ച കല്‍ക്കി 2898 എ.ഡി ബോക്‌സ് ഓഫീസില്‍ 1000 കോടിയിലേറെ നേടിയിരുന്നു. രണ്ടാം ഭാഗമുണ്ടാകുമെന്ന് പറഞ്ഞുകൊണ്ടാണ് ചിത്രം അവസാനിച്ചത്.
രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം കല്‍ക്കി 2ന്റെ ഷൂട്ട് കഴിഞ്ഞദിവസം ആരംഭിച്ചു. ആദ്യഭാഗത്തില്‍ അശ്വത്ഥാമാവായി ഞെട്ടിച്ച അമിതാഭ് ബച്ചന്റെ രംഗങ്ങളാണ് ഈ ഷെഡ്യൂളില്‍ ചിത്രീകരിക്കുന്നത്. 83ാം വയസിലും അപാര ഗ്രേസും ഓറയുമാണ് അമിതാഭ് ബച്ചനെന്ന് ലോക്കേഷന്‍ ചിത്രങ്ങള്‍ കണ്ട പലരും അഭിപ്രായപ്പെട്ടു. കമല്‍ ഹാസന്‍ കഴിഞ്ഞദിവസം ചിത്രത്തിന്റെ സെറ്റിലെത്തിയതും വാര്‍ത്തയായി.
ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങളായിരുന്നു കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയ ഭരിച്ചത്. സുപ്രീം യാഷ്‌കിനും അശ്വത്ഥാമാവും തമ്മിലുള്ള ഫേസ് ഓഫ് സീന്‍ രണ്ടാം ഭാഗത്തിലുണ്ടാകുമോ എന്നാണ് പലരും ചോദിക്കുന്നത്. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഒരാള്‍ പങ്കുവെച്ച പോസ്റ്റ് പലരുടെയും ശ്രദ്ധ നേടി. കല്‍ക്കി 2 വിജയിച്ചാല്‍ അതിന്റെ ക്രെഡിറ്റ് പ്രഭാസിന് അവകാശപ്പട്ടതല്ലെന്നാണ് പോസ്റ്റില്‍ പറയുന്നത്.
ആദ്യഭാഗം ഗംഭീരമാക്കിയതില്‍ അമിതാഭ് ബച്ചന്‍ ഉണ്ടാക്കിയ ഇംപാക്ട് ചെറുതല്ലെന്നും രണ്ട് സീനില്‍ മാത്രം വന്ന കമല്‍ ഹാസനും ഞെട്ടിച്ചെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. രണ്ടാം ഭാഗത്തിലേക്കെത്തുമ്പോള്‍ ഈ രണ്ട് കഥാപാത്രങ്ങളും തന്നെയാകും മെയിനെന്നും പ്രഭാസിന് സ്‌കോര്‍ ചെയ്യാന്‍ ഒന്നും ഉണ്ടാകില്ലെന്നും രഘുവരന്‍ എന്ന ഐ.ഡി പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. എല്ലാവരും പ്രഭാസിന് ക്രെഡിറ്റ് നല്‍കുന്നത് അംഗീകരിക്കാനാകില്ലെന്നും പോസ്റ്റിലുണ്ട്.
എന്നാല്‍ പോസ്റ്റിന് മറുപടിയുമായി നിരവധിയാളുകള്‍ രംഗത്തെത്തി. അമിതാഭ് ബച്ചനാണ് വിജയിച്ചതിന്റെ കാരണമെങ്കില്‍ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍, ഗണ്‍പത്, ബ്രഹ്‌മാസ്ത്ര തുടങ്ങിയ സിനിമകള്‍ 500 കോടി നേടാത്തത് എന്തുകൊണ്ടാണെന്ന് ഒരാള്‍ ചോദിച്ചു. കല്‍ക്കിയുടെ വിജയത്തിന്റെ ക്രെഡിറ്റില്‍ പ്രഭാസിന് വലിയ അവകാശമുണ്ടെന്നും മള്‍ട്ടിസ്റ്റാര്‍ സിനിമകള്‍ ഹിറ്റാകുമ്പോള്‍ ലീഡ് ആക്ടര്‍ക്കാണ് ക്രെഡിറ്റെന്നും കമന്റുകളുണ്ട്.
പ്രഭാസിന്റെ പേരിലാണ് സിനിമ മാര്‍ക്കറ്റ് ചെയ്യുന്നതെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. ആദ്യഭാഗത്തില്‍ ക്ലൈമാക്‌സ് വരെ പ്രഭാസിന്റെ കഥാപാത്രത്തിന് കോമാളി ഇമേജായിരുന്നെന്നും ക്ലൈമാക്‌സ് ഫൈറ്റില്‍ മാത്രമാണ് പ്രഭാസ് സ്‌കോര്‍ ചെയ്തതെന്നും കമന്റുണ്ട്. രണ്ടാം ഭാഗത്തില്‍ സ്‌കോര്‍ ചെയ്യുന്നത് കമല്‍ ഹാനാകുമെന്നും ചിലര്‍ പ്രവചിക്കുന്നു. 2028ലാകും ചിത്രം തിയേറ്ററുകളിലെത്തുക.
Content Highlight: Post about Kamal Haasan and Amitabh Bachchan in Kalki 2 movie viral
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ