| Monday, 2nd March 2026, 9:20 am

രാജുവേട്ടനും മുമ്പ് ഹെലികോപ്റ്ററൊക്കെ നിസാര ഐറ്റമാക്കിയ ജോഷി സാര്‍ മാസാണ്, വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

അമര്‍നാഥ് എം.

മലയാളസിനിമ ഇന്നേവരെ കാണാത്ത തരത്തിലുള്ള മേക്കിങ്ങായിരുന്നു കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ എമ്പുരാനിലേത്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ റെക്കോഡ് കളക്ഷനായിരുന്നു സ്വന്തമാക്കിയത്. 260 കോടിയോളം നേടി ചരിത്രവിജയം സ്വന്തമാക്കിയ ചിത്രമായിരുന്നു എമ്പുരാന്‍.

പൃഥ്വിരാജ് എന്ന സംവിധായകന്റെ വിഷന്‍ ഓരോ സീനിലും പ്രകടമായിരുന്നു. മലയാളത്തില്‍ ആദ്യമായി അപ്പാഷേ ഹെലികോപ്റ്ററുകള്‍ കാണിച്ച ചിത്രം കൂടിയായിരുന്നു എമ്പുരാന്‍. ചിത്രത്തിന്റെ റിലീസിന് മുമ്പ് ഹെലികോപ്റ്ററിനെക്കുറിച്ച് പൃഥ്വിരാജ് പങ്കുവെച്ച പോസ്റ്റുകള്‍ പിന്നീട് ട്രോളന്മാര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ എമ്പുരാന് മുമ്പ് മലയാളസിനിമയില്‍ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച മലയാളസിനിമയെക്കുറിച്ചുള്ള പോസ്റ്റ് വൈറലായിരിക്കുകയാണ്.

മമ്മൂട്ടിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത നസ്രാണി എന്ന ചിത്രത്തില്‍ നായകന്റെ ഇന്‍ട്രോ ഹെലികോപ്റ്ററിലായിരുന്നു. ഡേവിഡ് ജോണ്‍ കൊട്ടാരത്തില്‍ എന്ന കഥാപാത്രം തന്റെ കാമുകിയെ കാണാന്‍ അവരുടെ കോളേജിലേക്ക് ഹെലികോപ്റ്ററിലാണ് എത്തുന്നത്. വന്‍ ബില്‍ഡപ്പിലാണ് ഡേവിഡിന്റെ ഇന്‍ട്രോയെങ്കിലും പിന്നീട് നായികയുടെ ഒറ്റവാക്കില്‍ അതുവരെയുണ്ടായിരുന്ന ഇംപാക്ട് മുഴുവന്‍ ഇല്ലാതായി.

‘തോട്ടത്തില്‍ മരുന്നടിക്കാന്‍ ഉപയോഗിക്കുന്ന കുന്ത്രാണ്ടവും കൊണ്ടാണോ വന്നത്’ എന്നാണ് നായികയായ വിമല രാമന്‍ ചോദിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും സ്‌റ്റൈലിഷായ ഇന്‍ട്രോക്ക് പിന്നാലെ ഇത്തരമൊരു ഡയലോഗ് വെച്ചത് ജോഷിയുടെ റേഞ്ച് വ്യക്തമാക്കുന്ന ഒന്നാണെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

നായകന്റെ ഇന്‍ട്രോ ഹെലികോപ്റ്ററില്‍ കാണിക്കുന്ന ലെവലിലേക്ക് മലയാളസിനിമയെ ആദ്യം കൊണ്ടുവന്നത് ജോഷിയാണെന്നും പോസ്റ്റിലുണ്ട്. മല്ലു സര്‍ക്കാസ്റ്റിക് ക്ലബ്ബ് എന്ന പ്രൈവറ്റ് ഗ്രൂപ്പിലാണ് പോസ്റ്റ് പങ്കുവെച്ചത്. എമ്പുരാനില്‍ ആര്‍ട്ട് ടീം നിര്‍മിച്ച ഹെലികോപ്റ്ററാണെങ്കില്‍ നസ്രാണിയിലേത് യഥാര്‍ത്ഥ ഹെലികോപ്റ്ററായിരുന്നെന്നും പോസ്റ്റിലുണ്ട്.

വന്‍ ഹൈപ്പിലെത്തിയ നസ്രാണി ബോക്‌സ് ഓഫീസില്‍ വേണ്ടത്ര തിളങ്ങിയിരുന്നില്ല. ഹൈപ്പിനൊത്ത രീതിയില്‍ ഉയരാന്‍ പാകത്തിനുള്ള തിരക്കഥയല്ലായിരുന്നു ചിത്രത്തിന്റേത്. മമ്മൂട്ടിക്ക് പുറമെ കലാഭവന്‍ മണി, മുക്ത, ലാലു അലക്‌സ്, ബിജു മേനോന്‍, വിജയരാഘവന്‍ തുടങ്ങി വന്‍ താരനിരയായിരുന്നു ചിത്രത്തില്‍ അണിനിരന്നത്.

Content Highlight: Post about Joshiy used Helicopter in Nasrani movie viral

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more