| Friday, 3rd July 2026, 7:05 am

ക്രൊയേഷ്യന്‍ കടമ്പ കടന്ന് പോര്‍ച്ചുഗല്‍; പ്രീക്വാര്‍ട്ടറിലേക്ക് കുതിച്ച് പറങ്കിപ്പട

ഫസീഹ പി.സി.

2026 ഫിഫ ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ കടന്ന് പോര്‍ച്ചുഗല്‍. ടൊറന്റോ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ക്രൊയേഷ്യയെ തകര്‍ത്താണ് റോണോയുടെയും സംഘത്തിന്റെ കുതിപ്പ്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പറങ്കിപ്പടയുടെ വിജയം.

മത്സരത്തില്‍ ആദ്യ പകുതി ഇരു ടീമുകളും മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ മാത്രം വന്നില്ല. എന്നാല്‍, രണ്ടാം പകുതിയില്‍ ഇരുവരും തങ്ങളുടെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി. ഏറെ വൈകാതെ ക്രൊയേഷ്യ ലക്ഷ്യം കണ്ടു.

ഇവാന്‍ പെരിസിച്ചാണ് ക്രോട്ടുകള്‍ക്കായി വല കുലുക്കിയത്. 53ാം മിനിട്ടിലാണ് പോര്‍ച്ചുഗലിന്റെ ഞെട്ടിച്ച ഈ ഗോള്‍ പിറന്നത്. ഒരു ഗോള്‍ വന്നതോടെ പറങ്കിപ്പട കൂടുതല്‍ തുറന്ന് കളിച്ചു.

പത്ത് മിനിട്ടുകള്‍ക്കകം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പന്ത് ക്രൊയേഷ്യന്‍ വലയിലെത്തിച്ചു. എന്നാല്‍, ആ ഗോള്‍ വാര്‍ പരിശോധനയിലൂടെ അസാധുവാക്കി. പിന്നാലെ, പോര്‍ച്ചുഗലിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു.

അത് പിഴവുകളൊന്നും വരുത്താതെ റോണോ ക്രൊയേഷ്യന്‍ ഗോളിനെ മറികടന്ന് വലയിലേക്ക് അടിച്ചുകയറ്റി. 68ാം മിനിട്ടിലാണ് പറങ്കിപ്പടയ്ക്ക് സമനില സമ്മാനിച്ച ഈ ഗോള്‍ പിറന്നത്.

പിന്നാലെ ഇരുടീമുകളും ശക്തമായ മുന്നേറ്റങ്ങളുമായി കുതിച്ചു. അതെല്ലാം പോര്‍ച്ചുഗലിന്റെയും ക്രൊയേഷ്യയുടെയും പ്രതിരോധം തട്ടിയകറ്റി. ഒടുവില്‍ രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ പറങ്കിപ്പടയുടെ വിജയഗോള്‍ പിറന്നു.

ഗോണ്‍സാലോ റാമോസാണ് ഈ ഗോള്‍ വലയിലെത്തിച്ചത്. 90+ 4ാം മിനിട്ടില്‍ റാഫേല്‍ ലിയോ നല്‍കിയ പാസ് ഹെഡ് ചെയ്ത് താരം ടീമിന്റെ രണ്ടാം ഗോള്‍ അടിക്കുകയായിരുന്നു. 90+ 16ാം മിനിട്ടിൽ പോർച്ചുഗൽ ആരാധകരുടെ നെഞ്ച് തകർത്ത് ഗോൾ വലയിലെത്തിച്ചു. എന്നാൽ, ഇത് വാർ പരിശോധനയിലൂടെ റഫറി അസാധുവാക്കി. പിണങ്ങളെ ഇതേ സ്‌കോറിൽ ഫൈനൽ വിസിൽ മുഴങ്ങി. അതോടെ പോർച്ചുഗൽ റൗണ്ട് ഓഫ് 16ലെത്തുകയായിരുന്നു.

Content Highlight: Portugal knocked out Croatia in FIFA World Cup 2026 with 2 -1 win

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.

Latest Stories

We use cookies to give you the best possible experience. Learn more