| Sunday, 15th November 2026, 6:41 pm

1983ന് ശേഷം പറങ്കിപ്പട വീണു; റോണോ യുഗത്തിൽ ഒരിക്കലും സംഭവിക്കാത്തത്

സ്പോര്‍ട്സ് ഡെസ്‌ക്

യുവേഫ നേഷൻസ് ലീഗിൽ ഡെൻമാർക്കിനെതിരെ പോർച്ചുഗൽ പരാജയപ്പെട്ടിരുന്നു. പോർച്ചുഗലിലെ ബ്രാഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് പറങ്കിപ്പട തോൽവി ഏറ്റുവാങ്ങിയത്.

ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിരമിക്കലിന് ശേഷമുള്ള ആദ്യ മത്സരത്തിൽ തന്നെ പോർച്ചുഗൽ വമ്പൻ തോൽവിയിലേക്കാണ് വീണിരിക്കുന്നത്. 1983ന് ഇതാദ്യമായാണ് പോർച്ചുഗൽ സ്വന്തം മണ്ണിൽ ഒരു മത്സരത്തിൽ നാല് ഗോളിന് പുറകിലായി പോവുന്നത്.

അവസാനമായി പോർച്ചുഗൽ ഇത്തരത്തിലൊരു തിരിച്ചടി നേരിട്ടത്. അന്ന് ബ്രസീൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് പോർച്ചുഗലിന്റെ തകർത്തിരുന്നത്. ഇപ്പോൾ നീണ്ട 43 വർഷങ്ങൾക്ക് ശേഷമാണ് പോർച്ചുഗൽ ഇത്രയും വലിയ തോൽവി സ്വന്തം തട്ടകത്തിൽ നേരിട്ടത്.

റൊണാൾഡോയുടെ പടിയിറക്കത്തിന് ശേഷം ജയം മാത്രം ലക്ഷ്യം വെച്ചായിരുന്നു ജോർജ് ജീസസ് ടീമിനെ കളത്തിലിറക്കിയത്.

എന്നാൽ കൂടുതൽ സമയം പന്ത് കൈയ്യിൽ വെച്ചിട്ടും സ്കോർ ലൈൻ തെളിയിക്കുന്നതിൽ പോർച്ചുഗീസ് താരങ്ങൾ പരാജയപ്പെട്ടു. 64 മിനിട്ട് കളിച്ചിട്ടും സ്‌ട്രൈക്കർ ഗോൺസാലോ റാമോസിന് ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് എത്തിക്കൻ സാധിച്ചില്ല. മറ്റ് മുന്നേറ്റ നിര താരങ്ങളായ പെഡ്രോ നെറ്റോയും ജാവോ ഫെലിക്‌സും ഓരോ ഷോട്ട് വീതമാണ് നേടിയത്.

മത്സരത്തിൽ റാസ്മസ് ഹൊജ്ലണ്ടിന്റെ ഇരട്ട ഗോൾ കരുത്തിലാണ് ഡെൻമാർക്കിന്റെ വിജയം. ആദ്യ പകുതിയുടെ അവസാന മിനിട്ടുകളിൽ പെനാൽറ്റിയലൂടെ പിയർ എമിൽ ഹൊയ്‌ബെർഗാണ് ഡെൻമാർക്കിന്റെ ആദ്യ ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ ഏഴ് മിനിട്ടിനുള്ളിലാണ് ഹൊയ്‌ലണ്ട് രണ്ട് ഗോൾ നേടിയത്. 50ാം മിനിട്ടിൽ ആദ്യ ഗോളും 57ാം മിനിട്ടിൽ രണ്ടാം ഗോളും ഡാനിഷ് സ്‌ട്രൈക്കർ നേടി. 75ാം മിനിട്ടിൽ ജോക്കിം ആൻഡേഴ്‌സൺ ഒരു ഹെഡറിലൂടെ പോർച്ചുഗലിന്റെ പതനം പൂർത്തിയാക്കി.

കളി അവസാനിക്കാൻ മിനിട്ടുകൾ മാത്രം ബാക്കിനിൽക്കെ ബെർണാഡോ സിൽവയാണ് പോർച്ചുഗലിനായി ആശ്വാസ ഗോൾ നേടിയത്. തോറ്റെങ്കിലും ഗ്രൂപ്പ് ഡി-യിൽ ഒന്നാമതാണ് പോർച്ചുഗൽ. 12 പോയിന്റാണ് ടീമിന്റെ അക്കൗണ്ടിലുള്ളത്. ഒമ്പത് പോയിന്റോടെ ഡെൻമാർക്ക് രണ്ടാം സ്ഥാനത്തുമാണ്.

നേഷൻസ് ലീഗിൽ നവംബർ 18ന് വെയ്ൽസിനെതിരെയാണ് പോർച്ചുഗലിന്റെ അടുത്ത മത്സരം. ഇതേദിവസം തന്നെ നടക്കുന്ന മത്സരത്തിൽ നോർവേയെയാണ് ഡെന്മാർക്ക് നേരിടുക.

Content Highlight: Portugal football team face a huge setback after 43 years

Latest Stories

We use cookies to give you the best possible experience. Learn more