കോയമ്പത്തൂര്‍: യൂട്യൂബിലെ അശ്ലീല വീഡിയോകളുടെ പേരില്‍ ഗൂഗിളിന് കോടതിയുടെ നോട്ടീസ്. ഗൂഗിളിന്റെ ഇന്ത്യന്‍ ശാഖയായ ഗൂഗിള്‍ ഇന്ത്യ പ്രൈവറ്റ് ലമിറ്റഡിനാണ് കോയമ്പത്തൂര്‍ ജില്ലാ മുന്‍സിഫ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. []
അശ്ലീലത തീരെയില്ലാത്ത വിവരങ്ങള്‍ക്കായി പരതുമ്പോഴും സെര്‍ച്ച് റിസള്‍ട്ടില്‍ ഇത്തരം വീഡിയോകള്‍ വരുന്നതിന്റെ പശ്ചാത്തലത്തിലാണ് കോടതി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
ഗൂഗിളിന് പുറമേ കേന്ദ്ര സര്‍ക്കാരിന്റെ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിനോടും കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
സോഫ്റ്റ്‌യെവര്‍ എഞ്ചിനിയറായ അശോക് കുമാര്‍ നല്‍കിയ പരാതിയിലാണ് കോടതിയുടെ നടപടി. ഹോട്ട്‌മെയിലിനായി അദ്ദേഹം സെര്‍ച്ച് ചെയ്തപ്പോള്‍ വന്ന റിസള്‍ട്ടുകളില്‍ അശ്ലീലം കലര്‍ന്ന വീഡിയോകള്‍ കാട്ടിതാണ് പരാതിക്ക് ആധാരം.
ഹോട്ട്‌മെയില്‍ സെര്‍ച്ച് ചെയ്യാന്‍ ശ്രമിച്ച അശോക് ഹോട്ട് എന്ന് ടൈപ്പ് ചെയ്തതിനു പിന്നാലെ അശ്ലീല സൈറ്റുകളുടെ വിവരം സ്‌ക്രീനില്‍ തെളിയുകയായിരുന്നു.
വീട്ടില്‍ കുട്ടികളും മുതിര്‍ന്നവരും കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരാണെന്നും അവര്‍ ഇന്റര്‍നെറ്റില്‍ പരതുമ്പോഴും ഇത്തരം വീഡിയോകളും മറ്റും സ്‌ക്രീനില്‍ തെളിയുന്നത് ബുദ്ധിമുട്ടാണെന്നും അദ്ദേഹം നല്‍കിയ പരാതിയില്‍ പറയുന്നു.