| Sunday, 2nd August 2015, 3:07 pm

അശ്ലീല വെബ്‌സൈറ്റുകളുടെ നിരോധനം; സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ത്യയില്‍ അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത വിലക്കിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം കനക്കുന്നു. എം.ടി.എന്‍.എല്‍, ബി.എസ്.എന്‍.എല്‍, എ.സി.ടി, വോഡാഫോണ്‍ എന്നിവ വഴി പോണ്‍സൈറ്റുകളിലേക്ക് പ്രവേശിക്കാന്‍ കഴിയാത്തതാണ് ആരാധകരെ കുഴക്കിയത്. സൈറ്റ് ഓപ്പണ്‍ ചെയ്യുമ്പോള്‍ സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് സൈറ്റുകള്‍ ഒഴിവാക്കിയിരിക്കുന്നു എന്നാണ് പലയിടത്തും കാണിക്കുന്നത്.

അശ്ലീല വെബ്‌സൈറ്റുകള്‍ നിരോധിക്കുന്നത് വ്യക്തി സ്വാതന്ത്ര്യത്തിന് തടയിടുന്നതാണെന്ന് ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു പറഞ്ഞിരുന്നു. ഇതിനിടെയാണ് സര്‍ക്കാരിന്റെ നീക്കം.

ബീഫ് , മുട്ട, പാന്‍, മാഗി തുടങ്ങിയ നിരോധനങ്ങളെ സഹിച്ച ഇന്ത്യക്കാര്‍ക്ക് പോണ്‍സൈറ്റുകളുടെ നിരോധനം സഹിക്കാനാവില്ലെന്നാണ് സോഷ്യല്‍ മീഡിയകളിലെ ചര്‍ച്ചകള്‍ സൂചിപ്പിക്കുന്നത്. ഇത് ശരി വെക്കുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ പോണ്‍സൈറ്റുകളില്‍ ഒന്നായ “പോണ്‍ ഹബ്” അധികൃതര്‍ പങ്ക് വെക്കുന്ന വിവരം. തങ്ങളുടെ 14.2 ബില്ല്യണ്‍ സന്ദര്‍ശകരില്‍ 40 ശതമാനം ഇന്ത്യയില്‍ നിന്നാണെന്നാണ് സൈറ്റ് വ്യക്തമാക്കിയത്.

We use cookies to give you the best possible experience. Learn more