| Friday, 14th June 2019, 9:47 am

ജോജു ജോര്‍ജ്- ചെമ്പന്‍ വിനോദ്- നൈല ഉഷ ടീം ; ജോഷി ചിത്രം പൊറിഞ്ചു മറിയം ജോസ്..!

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന്റെ മാസ്റ്റര്‍ ഡയറക്ടര്‍ ആയ ജോഷി തന്റെ പുതിയ ചിത്രവുമായി എത്തുകയാണ്. പൊറിഞ്ചു മറിയം ജോസ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, നൈല ഉഷ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച, കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജി മോന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍.ചന്ദ്രന്‍ ആണ്.

അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്‌സ് ബിജോയാണ്. ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരന്‍ ആണ്. ജോസഫ് എന്ന ചിത്രത്തിന് ശേഷം ജോജു നായകന്‍ ആയി എത്തുന്ന ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്.

മോഹന്‍ലാല്‍ നായകനായ പൃഥ്വിരാജ് ചിത്രമായ ലുസിഫറില്‍ ആണ് നൈല ഉഷ അവസാനമായി അഭിനയിച്ചത്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് എന്ന ചിത്രമാണ് ചെമ്പൻ വിനോദിന്റെ ഇനി റിലീസ് ചെയ്യാൻ ഉള്ള പ്രധാന ചിത്രം

ചാന്ദ് വി ക്രിയേഷന്‍സ് ആണ് പൊറിഞ്ചു മറിയം ജോസ് കേരളത്തില്‍ വിതരണം ചെയ്യുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more