| Tuesday, 10th March 2020, 8:36 pm

കൊറോണ വൈറസ് ബാധിച്ചവരെ സന്ദര്‍ശിക്കാന്‍ പുരോഹിതന്‍മാര്‍ ധൈര്യം കാണിക്കണമെന്നാവശ്യപ്പെട്ട് മാര്‍പ്പാപ്പ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് ലോകവവ്യാപകമായി പടരുന്ന സാഹചര്യത്തില്‍ കൊറോണ ബാധിച്ചവരെ നേരിട്ട് കണ്ട് സഹായങ്ങള്‍ ചെയ്യാന്‍ പുരോഹിതന്‍മാര്‍ ധൈര്യം കാണിക്കണമെന്നാവശ്യപ്പെട്ട് ഫ്രാന്‍സിസ് മാര്‍പ്പാപ്പ.

‘ നമുക്ക് ദൈവത്തോട് പ്രാര്‍ത്ഥിക്കാം, ഒപ്പം പുരോഹിതര്‍ക്ക് വേണ്ടിയും. രോഗബാധിതരെ സന്ദര്‍ശിക്കാനും, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സഹായം നല്‍കാനുമുള്ള ധൈര്യം ഉണ്ടാകാന്‍,’ വത്തിക്കാന്‍ സിറ്റിയില്‍ വെച്ച് മാര്‍പാപ്പ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ ദിവസം വത്തിക്കാന്‍ സിറ്റിയില്‍ കൊറോണ റിപ്പോര്‍ട്ടു ചെയ്തപ്പോള്‍ മാര്‍പാപ്പയുടെ ഞായറാഴ്ച പ്രാര്‍ത്ഥനയടക്കമുള്ള ചടങ്ങുകള്‍ വീഡിയോ വഴിയാക്കിയിരുന്നു. മാര്‍ച്ച് 15 വരെ നിത്യകുര്‍ബാനകള്‍ ഒഴിവാക്കിയിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ മാര്‍പാപ്പയ്ക്ക് ജലദോഷം വന്ന സമയത്ത് പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ കൊറോണ ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. വത്തിക്കാനില്‍ ഒരാള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇറ്റലിയില്‍ കൊറോണ ബാധിതരുടെ എണ്ണം 9000 ആയി ഉയര്‍ന്നിട്ടുണ്ട്. 463 പേരാണ് ഇതുവരെ ഇവിടെ കൊറോണ ബാധിച്ച് മരിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more