സാധരണകാര്‍ക്ക് അന്ന് റിലേറ്റബിളായിരുന്ന ഒരു സിനിമയായിരുന്നു മേഘമല്‍ഹാറെന്ന് നടി പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൂര്‍ണ്ണിമ. നിത്യജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കാണുന്ന കഥാപാത്രമായിരുന്നു സിനിമയിലെ തന്റെ കഥാപാത്രമെന്നും കേട്ട് പരിചയമുള്ള കണ്ട് പരിചയമുള്ള കഥയായിരുന്നു സിനിമയുടേതെന്നും പൂര്‍ണ്ണിമ പറഞ്ഞു.
‘രേഖ എന്ന കഥാപാത്രം ഒരു കലണ്ടര്‍ സെറ്റ് ചെയ്തത് പോലെയാണ് ഒരോ കാര്യങ്ങളും ചെയ്യുന്നത്. സംസാരിക്കുന്നതും വളരെ വേഗത്തിലാണ്. ഞാനും വളരെ സ്പീഡില്‍ സംസാരിക്കുന്നയാളാണ്. ഇന്ദ്രന്‍ എന്നോട് എപ്പോഴും പറയും സ്പീഡ് കുറക്കാന്‍. സ്പീഡ് വളരെ കൂടുതലാണ് എനിക്ക്,’ പൂര്‍ണ്ണിമ പറയുന്നു.
രേഖയെ താന്‍ തന്റെ ജീവിതത്തില്‍ ഇടക്കിടക്ക് ആലോചിക്കാറുണ്ടെന്നും അത് വളരെ ഇന്‍ഡ്രസ്റ്റിങ്ങായ കഥാപാത്രമായിരുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു. കുറച്ചേ ഉള്ളുവെങ്കിലും വളരെ രസകരമായ കഥാപാത്രമായിരുന്നു അതെന്നും പൂര്‍ണ്ണിമ പറഞ്ഞു. മറ്റ് രണ്ട് കഥാപാത്രങ്ങളില്‍ തന്റെ ക്യാരക്ടര്‍ മുങ്ങി പോകുന്നില്ലെന്നും അത് വേറിട്ട് തന്നെ നില്‍ക്കുന്നുവെന്നും പൂര്‍ണ്ണിമ പറയുന്നു. രേഖയെ മറ്റ് കാര്യങ്ങളൊന്നും ബാധിക്കുന്നില്ലെന്നും അവര്‍ അവരുടെ ജീവിതത്തില്‍ കുറേ കാര്യങ്ങള്‍ കാണാതെ പോകുന്നുണ്ടെന്നും നടി പറഞ്ഞു.
മേഘമല്‍ഹാര്‍
കമല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2001ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മേഘമല്‍ഹാര്‍. ബിജു മേനോനും സംയുക്ത വര്‍മ്മയും പ്രധാന വേഷങ്ങളിലഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ പൂര്‍ണ്ണിമ ഇന്ദ്ര ജിത്ത്, രഞ്ജിനി, ശ്രീനാഥ്, ശിവജി, സിദ്ധിഖ്, രാഘവന്‍ എന്നിവരും അഭിനയിച്ചിരുന്നു. രമേഷ് നാരായണന്‍ സംഗീതം നല്‍കിയ സിനിമയ്ക്ക് ക്യാമറ ചലിപ്പിച്ചത് വേണുഗോപാലാണ്. ബീനാ പോളാണ് സിനിമയുടെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത്.
Content highlight: Poornima Indrajith talks about the movie Meghamalhar and her character