| Saturday, 13th January 2018, 10:22 am

'തോന്ന്യാസം, ശ്രദ്ധ നേടാനുള്ള നാണംകെട്ട ശ്രമം'; നഗ്ന ചിത്രവുമായി ദ്രാവിഡിന് പൂനം പാണ്ഡെയുടെ പിറന്നാള്‍ ആശംസ; പ്രതിഷേധവുമായി സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ക്രിക്കറ്റിലെ വന്‍ മതില്‍ എന്നറിയപ്പെടുന്ന ഇന്ത്യന്‍ ഇതിഹാസ താരം രാഹുല്‍ ദ്രാവിഡ് ലോകം ആരാധിക്കുന്ന താരവും വ്യക്തിയുമാണ്. കളിക്കളത്തിന് അകത്തും പുറത്തും മാന്യത കാത്ത് സൂക്ഷിക്കുന്ന ദ്രാവിഡ് യുവക്കാള്‍ക്ക് റോള്‍ മോഡല്‍ കൂടിയാണ്. അതുകൊണ്ടു തന്നെയാണ് അണ്ടര്‍ 19 ടീമിന്റെ പരിശീലകനായി അദ്ദേഹത്തെ ബി.സി.സി.ഐ തീരുമാനിച്ചതും.

കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തിന്റെ ജന്മദിനം. ആരാധകരും താരങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടേയും അല്ലാതേയുമായി തങ്ങളുടെ പ്രിയപ്പെട്ട ജാമ്മിയ്ക്ക് പിറന്നാള്‍ ആശംസയുമായി എത്തിയിരുന്നു. ക്രിക്കറ്റ് ദൈവം സച്ചിന്‍ മുതല്‍ അണ്ടര്‍ 19 ടീം വരെ ദ്രാവിഡിന് ആശംസ നേര്‍ന്നിരുന്നു.

എന്നാല്‍ സോഷ്യല്‍ മീഡിയ ഞെട്ടിക്കുന്ന പിറന്നാള്‍ ആശംസയുമായി എത്തിയത് ബോളിവുഡ് താരം പൂനം പാണ്ഡെ ആയിരുന്നു. തന്റെ നഗ്ന ചിത്രത്തോടൊപ്പമായിരുന്നു പൂനം ദ്രാവിഡിനുള്ള പിറന്നാള്‍ ആശംസ അറിയിച്ചത്. നേരത്തെ 2011 ല്‍ ഇന്ത്യ ലോകകപ്പ് നേടിയാല്‍ നഗ്നയാകുമെന്ന് പറഞ്ഞ് വാര്‍ത്തകളില്‍ ഇടം നേടിയ താരമാണ് പൂനം.

പൂനത്തിന്റെ പിറന്നാള്‍ ആശംസ സോഷ്യല്‍ മീഡിയയില്‍ വിവാദമായിരിക്കുകയാണ്. നിരവധി പേരാണ് താരത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ശ്രദ്ധ പിടിച്ചു പറ്റാനുള്ള നാണം കെട്ട ശ്രമമാണെന്നും തോന്ന്യാസമാണെന്നുമൊക്കെയാണ് വിമര്‍ശനങ്ങള്‍.

Latest Stories

We use cookies to give you the best possible experience. Learn more