| Sunday, 13th October 2013, 12:00 am

പൂനം പാണ്ടെ പ്രണയത്തിലാണ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തലക്കെട്ട് വായിച്ചിട്ട് ബോളിവുഡ് ഐറ്റം ഗേള്‍ തന്റെ ഇഷ്ടപുരുഷനെ കണ്ടെത്തിയെന്നാണ് നിങ്ങള്‍ കരുതിയതെങ്കില്‍ തെറ്റി. പൂനം പാണ്ടെയുടെ പുതിയ പ്രണയം പുരുഷനോടല്ല. പകരം ബാംഗ്ലൂര്‍ നഗരത്തോടാണ്.

പുതിയ കന്നട സിനിമയായ ലവ് ഈസ് പോയിസണ്‍ന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ബാംഗ്ലൂരിലുള്ള നടി ട്വീറ്ററിലൂടെയാണ് നഗരത്തോടുള്ള തന്റെ ഇഷ്ടം വെളിപ്പെടുത്തിയത്. ഐ ലവ് ബാംഗ്ലൂര്‍ പൂനം ട്വീറ്റ് ചെയ്തു.

ലവ് ഈസ് പോയിസണിലെ ഒരു ഐറ്റം സോങിനായി തുടര്‍ച്ചയായ 19 മണിക്കൂറാണ് നടി ബാംഗ്ലൂരിലുണ്ടായത്. ഇക്കാലയളവിലാണ് ബാംഗ്ലൂര്‍ നഗരവുമായി പ്രണയത്തലായിപ്പോയതെന്ന് താരം പറയുന്നു.

ബാംഗ്ലൂരില്‍ ചിലവഴിച്ച നിമിഷങ്ങള്‍ മറക്കാനാവാത്തതാണെന്നും സുന്ദരി പറയുന്നു. ഏതായാലും കന്നട സിനിമാ പ്രേമികള്‍ കാത്തിരിക്കുകയാണ്. ബോളിവുഡ് ഐറ്റം ഗേളിന്റെ പ്രകടനം സ്‌ക്രീനില്‍ കാണാനായി.

Latest Stories

We use cookies to give you the best possible experience. Learn more