| Thursday, 28th August 2014, 10:27 am

തന്നെ ഫേസ്ബുക്ക് പുറത്താക്കിയതായി പൂനം പാണ്ഡെയുടെ ട്വീറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്


ഗ്ലാമര്‍ താരം പൂനം പാണ്ഡെയെ ഫേസ്ബുക്ക് പുറത്താക്കി. ദിവസവും ഫേസ്ബുക്ക് അപ്‌ഡേഷന്‍ നടത്താറുള്ള തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട് എടുത്തുകളഞ്ഞതില്‍  കടുത്ത നിരാശയിലാണ് പൂനം പാണ്ഡെ.

ട്വിറ്ററിലൂടെ പൂനം തന്നെയാണ്  നിരാശ നിറഞ്ഞ വാര്‍ത്ത ആരാധകരെ അറിയിച്ചത്. “എന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഡിയാക്റ്റിവേറ്റ് ചെയ്യപ്പെട്ടിരിക്കുന്നു. ഇത് വളരെ സങ്കടകരമാണ്. 21 ലക്ഷം ഫോളോവേഴ്‌സ് അതിലുണ്ടായിരുന്നു… ഇനി എങ്ങനെ ഫേസ്ബുക്ക് പേജ്  തിരികെ കിട്ടും…? ” ട്വിറ്റര്‍ ഹൃദയങ്ങളോടാണ് പൂനത്തിന്റെ സങ്കടം നിറഞ്ഞ ചോദ്യം.

[] പൂനത്തിന്റെ ഫേസ്ബുക്ക് പേജ് എടുത്തുകളഞ്ഞതിന്റെ കാരണം വ്യക്തമല്ല. സഭ്യതയ്ക്ക് നിരക്കാത്ത പോസ്റ്റുകളാവാം പേജ് നീക്കം ചെയ്യാനുള്ള കാരണമായത്. സാധാരണ വ്യാജ അക്കൗണ്ടുകളും സഭ്യതയ്ക്ക് നിരക്കാത്ത പോസ്റ്റുകള്‍ ധാരാളമിടുന്ന അക്കൗണ്ടുകളും ഫേസ്ബുക്ക് നീക്കം ചെയ്യാറുണ്ട്.

സോഷ്യല്‍ മീഡിയകളില്‍ വിവാദ വാര്‍ത്തകളും ചിത്രങ്ങളുമായി സജീവമാണ് പൂനം പാണ്ഡെ. പൂനം പാണ്ഡെ പബ്ലിക് ഫിഗര്‍ എന്ന മറ്റൊരു ഫേസ്ബുക്ക് പേജ് പൂനത്തിനുണ്ട്. ഇത് വ്യാജമാണോ അല്ലയോ എന്ന് വ്യക്തമല്ല.

Latest Stories

We use cookies to give you the best possible experience. Learn more