| Saturday, 7th July 2012, 2:57 pm

ധൈര്യമുണ്ടെങ്കില്‍ ജി. സ്‌പോട്ട് കണ്ടുപിടിക്ക്: ശാസ്ത്രജ്ഞന്‍മാരോട് പൂനം പാണ്ഡെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തുണിയുരിയുമെന്ന പ്രഖ്യാപനത്തിലൂടെയാണ് പൂനംപാണ്ഡെയെന്ന നടി ശ്രദ്ധിക്കപ്പെടുന്നത്. ലോകകപ്പ് സെമിയില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ ജയിച്ചാല്‍ താന്‍ തുണിയുരിയുമെന്നായിരുന്നു പൂനത്തിന്റെ ആദ്യ പ്രഖ്യാപനം. ഇന്ത്യ കളി ജയിച്ചപ്പോള്‍ ഫൈനലില്‍ ജയിച്ചാലേ താന്‍ തുണിയുരിയൂ എന്ന് പ്രഖ്യാപനം പുതുക്കി. എന്നാല്‍ ഈ വാക്ക് ഭാഗികമായെങ്കിലും പൂനം പാലിച്ചത് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ തുടരെ തുടരെ പരാജയം ഏറ്റുവാങ്ങിയപ്പോഴാണ്. ട്വിറ്ററിലൂടെയായിരുന്നു പൂനത്തിന്റെ ഈ സാഹസം.

ഇപ്പോഴിതാ പുതിയൊരു പ്രഖ്യാപനവുമായി പൂനം രംഗത്തെത്തുകയാണ്. ക്രിക്കറ്റുകാരെയല്ല, മറിച്ച് ശാസ്ത്രജ്ഞരെയാണ് പൂനമിപ്പോള്‍ വെല്ലുവിളിച്ചിരിക്കുന്നത്. ദൈവംകണം കണ്ടെത്താനായി പരിശ്രമിക്കുന്ന ശാസ്ത്രജ്ഞരോട് ജി. സ്‌പോട്ട് കണ്ടുപിടിക്കാന്‍ ധൈര്യമുണ്ടോയെന്നാണ് പൂനം ചോദിക്കുന്നത്.

നക്ഷത്രങ്ങളുടെയും പ്രപഞ്ചത്തിന്റെയും ഉല്പത്തിക്ക് കാരണമാണ് ദൈവകണത്തിന്റെ സാന്നിധ്യം ഏകദേശം ഉറപ്പിച്ച വാര്‍ത്ത ശാസ്ത്രലോകം ആഘോഷിക്കുന്നതിനിടെയാണ് പൂനത്തിന്റെ ഈ വെല്ലുവിളി.

“ദൈവകണം കണ്ടെത്തുന്നതില്‍ എന്താണിത്ര വലിയ കാര്യം.. ധൈര്യമുണ്ടെങ്കില്‍ ജി. സ്‌പോട്ട് കണ്ടുപിടിക്ക്” പൂനം ട്വിറ്ററിലൂടെ പറഞ്ഞു.

ഇത്തരം വിവാദ പ്രഖ്യാപനങ്ങള്‍ നെഗറ്റീവ് പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പൂനത്തിന്റെ ട്രിക്കാണെന്നാണ് പാപ്പരാസികള്‍ പറയുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more