| Saturday, 28th November 2026, 1:04 pm

ലളിത ചേച്ചിയുടെയും ഇന്നസെന്റ് ചേട്ടന്റെയൊക്കെ സിനിമകൾ റീവാച്ച് ചെയ്യുമ്പോൾ മനസിലാവും നാലഞ്ചു സീനിലൊക്കയേ അവരുള്ളൂ: പൂജ മോഹൻരാജ്

അനുപമ കെ. സീത

മലയാള സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്ത് ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പൂജ മോഹൻരാജ്. ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ തന്റേതായിട്ടുള്ള ഒരിടം മലയാള സിനിമയിൽ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ വൺ എന്ന ചിത്രത്തിൽ പൊലീസ് ഓഫീസറുടെ വേഷമിട്ടാണ് നടി തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. രോമാഞ്ചം, ആവേശം, സൂക്ഷ്മദർശിനി, കോൾഡ് കേസ് തുടങ്ങിയവയാണ് പൂജ അഭിനയിച്ചിട്ടുള്ള മറ്റ് സിനിമകൾ.

തനിക്ക് ഏത് കഥാപാത്രം ചെയ്യുമ്പോഴും പേടി തോന്നാറില്ലെന്നും താൻ ചെയ്തിട്ടുള്ള ചെറിയ കഥാപാത്രങ്ങൾ ഉൾപ്പടെയെല്ലാം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെന്നും പറയുകയാണ് താരം. പഴയ സിനിമകളിൽ കെ.പി.എ.സി ലളിത, ഇന്നസെന്റ് തുടങ്ങിയവർ സിനിമയിലുടനീളം ഇല്ലെങ്കിലും അവരുടെ കഥാപാത്രങ്ങൾ എല്ലാക്കാലവും പ്രേക്ഷകരുടെ മനസിൽ തങ്ങി നിൽക്കുന്നവയാണെന്നുമാണ് പൂജ പറയുന്നത്. മീഡിയവൺ ഷോമാളിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

‘രോമാഞ്ചത്തിൽ എനിക്ക് രണ്ട് മിനിറ്റ് മാത്രമേ സമയമുള്ളൂ എന്ന കാര്യത്തിൽ ഞാൻ വളരെ അവയറായിരുന്നു. ഞാൻ പറയുകയാണെങ്കിൽ എന്റെ എല്ലാ ചെറിയ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അത്രയും ബഹുമാനത്തോടെയും പ്രാധാന്യത്തോടെയാണ് ഞാൻ ആ കഥാപാത്രങ്ങളെ ട്രീറ്റ് ചെയ്യുന്നത്. എനിക്കറിയാം ഇത് വർക്കായാൽ ഇതെന്റെ മൊമന്റാണെന്ന്. രോമാഞ്ചത്തിൽ ഞാൻ വരുന്ന സീൻ അതൊരു പിവറ്റൽ ടേണിങ് പോയിന്റാണ്. അപ്പോൾ എനിക്കറിയാം അങ്ങനത്തെ ടേണിങ് പോയിന്റ് ആണെങ്കിൽ ആളുകൾ ആ ഒരു ഇൻസിഡന്റ് എപ്പോഴും ഓർക്കുമെന്ന്.

പൂജ മോഹൻരാജ്. Photo.Screen Grab/Youtube.com

സിനിമയിൽ നമ്മൾ വളരെ ചെറിയ കാര്യങ്ങളായിരിക്കും ശ്രദ്ധിക്കുക. ഇപ്പോൾ പണ്ട് തൊട്ടേയുള്ള സിനിമകളിൽ കെ.പി.എ.സി ലളിത ചേച്ചിയും ഇന്നസെന്റ് ചേട്ടൻ എന്നിവരുടെയൊക്കെ ഓരോ പരിപാടി ഉണ്ടല്ലോ. ഇവരുടെ ഓരോ എക്സ്പ്രഷനൊക്കെ നമുക്ക് ഇന്നും ഓർമയുണ്ട്. ചിലപ്പോൾ അവർ ആ സിനിമയിൽ ത്രൂ ഔട്ട് ഉണ്ടായിക്കൊള്ളണമെന്നില്ല. ഇപ്പോൾ ആ സിനിമകൾ റീവാച്ച് ചെയ്യുമ്പോൾ നമുക്ക് മനസിലാവും ഒരു നാലഞ്ചു സീനിലൊക്കയേ അവരുള്ളൂ,’ താരം പറഞ്ഞു.

സ്‌ക്രീനിൽ കിട്ടുന്ന രണ്ട് മിനുട്ടാണെങ്കിലും അത് യൂസ്ഫുള്ളാക്കുക എന്നതാണ് തന്റെ പ്രയോറിറ്റിയെന്നും അതുകൊണ്ട് ഒരു കഥാപാത്രത്തെയും താൻ ചെറിയൊരു കഥാപാത്രമായി കാണാറില്ലെന്നും നടി കൂട്ടിച്ചേർത്തു. ഓരോ കഥാപാത്രത്തെയും അത്രയും പ്രാധാന്യം കൊടുത്ത് ബഹുമാനത്തോടെയാണ് താൻ കാണുന്നതെന്നും പൂജ വ്യക്തമാക്കി.

Content Highlight: Pooja Mohanraj noted that despite having only about five scenes in their films, K.P.A.C Lalitha and Innocent remain unforgettable upon re-watching.

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more