| Monday, 2nd November 2015, 11:54 am

കൊല്ലത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വെട്ടേറ്റു; തളിപ്പറമ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് മര്‍ദ്ദനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: കൊല്ലം പെരിനാട് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ലെറ്റസ് ജെറോമിന് വെട്ടേറ്റു. ആക്രമണത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.ഐ.എം ആരോപിച്ചു. ജെറോമിനെ കൊല്ലത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം പരിയാരത്ത് തെരഞ്ഞെടുപ്പിനിടെ വനിതാ സ്ഥാനാര്‍ഥിക്കു മര്‍ദനമേറ്റു. അഞ്ചാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. രേഷ്മ ഗോപനാണ് മര്‍ദനമേറ്റത്.

രാവിലെ ഏഴോടെ പോളിംഗ് ബൂത്തായ കാഞ്ഞിരങ്ങാട് എഎല്‍പി സ്‌കൂളിലെത്തിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥിയും ഒരു സംഘം വനിതാ പ്രവര്‍ത്തകരും മര്‍ദിച്ചെന്നാണ് രേഷ്മ തെരഞ്ഞെടുപ്പു കമ്മീഷനു നല്‍കിയ പരാതിയില്‍ പറയുന്നത്.

ബൂത്തിനകത്ത് ഇരിക്കാന്‍ അനുവദിക്കില്ലെന്നു ഭീഷണിപ്പെടുത്തുകയും വോട്ടേഴ്‌സ് ലിസ്റ്റ് പിടിച്ചു വാങ്ങി കീറി നശിപ്പിക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more