| Saturday, 7th February 2026, 9:08 am

രാഷ്ട്രീയ ഇസ്‌ലാം എന്നത് അപകടകരമായ ആശയം; മാധ്യമങ്ങളിലൂടെ മുസ്‌ലിം യുവാക്കളെ വഴിതെറ്റിക്കുന്നു: ജമാഅത്തെ ഇസ്‌ലാമിക്കെതിരെ സമസ്ത പ്രമേയം

നിഷാന. വി.വി

കാസര്‍ഗോഡ്: ജമാഅത്തെ ഇസ്‌ലാമിക്കെതിരെ പ്രമേയവുമായി സമസ്താ സമ്മേളനം. സമസ്തയുടെ നൂറാം വാര്‍ഷിക സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.

മതരാഷ്ട്രവാദം ഒളിച്ചുകടത്തുന്ന വൈകാരിക പ്രകടനങ്ങളിലൂടെയും രാഷ്ട്രീയ ഇസ്‌ലാം എന്ന അപകടകരമായ വിഷയത്തിലൂടെയും മുസ്‌ലിം യുവാക്കളെ മുഖ്യധാരയില്‍ നിന്ന് വഴി തെറ്റിക്കാന്‍ ശ്രമിക്കുന്ന മൗദുദിസ്റ്റ് വിചാരധാരകള്‍ ഗൗരവതരമായ വെല്ലുവിളിയാണെന്ന് പ്രമേയത്തില്‍ പറഞ്ഞു.

നിഷ്പക്ഷം എന്ന വ്യാജേന പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ വഴി നടത്തുന്ന ഭൗതികമായ കടന്നുകയറ്റങ്ങളേയും സമുദായത്തെ ഭിന്നിപ്പിക്കാനുള്ള അജണ്ടകളേയും തിരിച്ചറിയേണ്ടണ്ടെന്നും പ്രമേയം ആവശ്യപ്പെട്ടു.

‘മതരാഷ്ട്രവാദവും തീവ്ര പ്രബോധന ശൈലിയും നമ്മുടെ വഴിയല്ല, ഇസ്‌ലാമിന്റൈ സാമാധാന പരമായ പ്രബോധന ശൈലിയേയും മഹത്തുക്കളായ മുന്‍ഗാമികള്‍ കാണിച്ചുതന്ന പാതയേയും അട്ടിമറിക്കാന്‍ ശ്രമിക്കുന്ന പാന്‍ ഇസ്‌ലാമിസ്റ്റ് തീവ്ര ചിന്താഗതികള്‍ക്കെതിരെ ജാഗ്രതപാലിക്കണമെന്ന് സമ്മേളനം ആഹ്വാനം ചെയ്യുന്നു.

മതരാഷ്ട്രവാദം ഒളിച്ചുകടത്തുന്ന വൈകാരിക പ്രകടനങ്ങളിലൂടെയും രാഷ്ട്രീയ ഇസ്‌ലാം എന്ന അപകടകരമായ വിഷയത്തിലൂടെയും മുസ്‌ലിം യുവാക്കളെ മുഖ്യധാരയില്‍ നിന്ന് വഴി തെറ്റിക്കാന്‍ ശ്രമിക്കുന്ന മൗദുദിസ്റ്റ് വിചാരധാരകള്‍ ഗൗരവതരമായ വെല്ലുവിളിയാണ്.

നിഷ്പക്ഷം എന്ന വ്യാജേന പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ വഴി നടത്തുന്ന ഭൗതികമായ കടന്നുകയറ്റങ്ങളേയും സമുദായത്തെ ഭിന്നിപ്പിക്കാനുള്ള അജണ്ടകളേയും തിരിച്ചറിയുണ്ടതുണ്ട്.

അഹ്‌ലുസുന്ന വല്‍ ജമാഅത്തിന്റെ പൈതൃകമായ സഹിഷ്ണുതയും സൗഹൃദവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇത്തരം വിഘടനവാദ ചിന്താഗതികളെ ആശയപരമായി പ്രതിരോധിക്കാനും സമുദായത്തിന്റെ തനിമ നിലനിര്‍ത്താനും എല്ലാവരും രംഗത്തിറങ്ങണമെന്ന് സമസ്ത നൂറാം വാര്‍ഷിക സമ്മേളനം ആഹ്വാനം ചെയ്യുന്നു,’ ഇതായിരുന്നു പ്രമേയം.

കഴിഞ്ഞ ദിവസം ജമാഅത്തെ ഇസ്‌ലാമിക്ക് മതരാഷ്ട്ര വാദമില്ലെന്നും അവര്‍ പിന്തുണ പ്രഖ്യാപിച്ചാല്‍ സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചിരുന്നു. നേരത്തേയും ജമാഅത്തെ ഇസ്‌ലാമിക്ക് പിന്തുണയുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു.

Content Highlight: Political Islam is a dangerous idea; Muslim youth are being misled through the media: Samastha resolution against Jamaat-e-Islami

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more