| Saturday, 26th April 2025, 10:42 pm

പാകിസ്ഥാന്‍ പൗരത്വമുള്ള കൊയിലാണ്ടി സ്വദേശി ഹംസക്ക് രാജ്യം വിടണമെന്നാവശ്യപ്പെട്ട് നല്‍കിയ നോട്ടീസ് പിന്‍വലിച്ച് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പാകിസ്ഥാന്‍ പൗരത്വമുള്ളവര്‍ രാജ്യം വിടണമെന്നാവശ്യപ്പെട്ട് നല്‍കിയ നോട്ടീസ് പിന്‍വലിക്കുമെന്ന് പൊലീസ്. ഉന്നതതല നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ കോഴിക്കോട് ജില്ലയിലെ മൂന്ന് പേര്‍ക്ക് പൊലീസ് രാജ്യം വിടണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. ഇതില്‍ കൊയിലാണ്ടി സ്വദേശി ഹംസയ്ക്ക് അയച്ച നോട്ടീസാണ് പൊലീസ് പിന്‍വലിച്ചത്.

രാജ്യം വിടാനുള്ള കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് കോഴിക്കോട് സ്വദേശികള്‍ക്ക് പൊലീസ് ഇന്ന് രാവിലെ നോട്ടീസ് അയച്ചത്.

കൊയിലാണ്ടി സ്വദേശി ഹംസ, വടകര സ്വദേശികളായ മറ്റ് രണ്ട് പേര്‍ക്കുമാണ് 27നകം രാജ്യം വിടണമെന്ന നോട്ടീസ് അയച്ചത്. മതിയായ രേഖകളില്ലാതെയാണ് ഇന്ത്യയില്‍ താമസിക്കുന്നതെന്ന് ബോധ്യപ്പെട്ടതിനാല്‍ ഇന്ത്യ വിട്ടുപോകണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നു. പോയില്ലെങ്കില്‍ ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസില്‍ മുന്നറിയിപ്പുണ്ടായിരുന്നു.

Content Highlight: Police withdraw notices issued to three Pakistani nationals in Kozhikode asking them to leave the country

Latest Stories

We use cookies to give you the best possible experience. Learn more