| Monday, 24th February 2014, 3:56 pm

ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് മര്‍ദ്ദനം: പ്രതിഷേധം ശക്തമാവുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]തൃശൂര്‍: ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന പോലീസ് അതിക്രമത്തില്‍ പ്രതിഷേധം ശക്തമാവുന്നു. സാംസ്‌കാരിക- സാമൂഹിക രംഗത്തെ പ്രമുഖരും, സാധാരണക്കാരുമുള്‍പ്പെടെ നിരവധിയാളുകളാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിയ്ക്കുന്നത്.

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. രാത്രി പത്ത് മണിയോടെ നഗരത്തില്‍ ഓട്ടോറിക്ഷ കാത്ത് നില്‍ക്കുകയായിരുന്ന ചലച്ചിത്ര വിദ്യാര്‍ത്ഥികളെയും സിനിമാറ്റോഗ്രാഫറായ ഒരു പെണ്‍കുട്ടിയേയും അനധികൃതമായി പോലീസ് പിടിച്ചു കൊണ്ടു പോവുകയും മര്‍ദ്ദിയ്ക്കുകയും ചെയ്യുകയായിരുന്നു.

ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുമുണ്ട്. സംഘത്തിലെ പെണ്‍കുട്ടിയോട് പോലീസുകാര്‍ ലൈംഗികച്ചുവയുള്ള സംസാരം നടത്തിയെന്നും പെണ്‍കുട്ടിയെ മര്‍ദ്ദിച്ചെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നുണ്ട്. ഇവരെ ജാമ്യത്തിലിറക്കാന്‍ ചെന്ന അഭിഭാഷകയേയും മര്‍ദ്ദിച്ചതായാണ് വിവരം.

യാതൊരു പ്രകോപനവും കൂടാതെ ഇത്തരത്തില്‍ ഇടപെടല്‍ നടത്തിയതിന് പോലീസിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയകളിലുള്‍പ്പെടെ വന്നുകൊണ്ടിരിയ്ക്കുന്നത്.

സാറാ ജോസഫ്, കെ.വേണു, ജെ.ദേവിക, കെ.പി ശശി, അന്‍വര്‍ അലി, പി.എന്‍ ഗോപീകൃഷ്ണന്‍ തുടങ്ങി നിരവധി സാമൂഹിക- മനുഷ്യാവകാശ പ്രവര്‍ത്തകരും സംഭവത്തില്‍ പ്രതിഷേധമറിയിച്ചു.

സംഭവത്തില്‍ ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ലാല്‍ കൃഷ്ണയ്‌ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ മുഖ്യമന്ത്രിയ്ക്കും പ്രതിപക്ഷ നേതാവിനും ആഭ്യന്തര മന്ത്രിയ്ക്കും പരാതി നല്‍കിയിട്ടുണ്ട്.

നാളെ ഐ.ജി ഓഫീസിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനും തീരുമാനമായിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more