| Sunday, 5th October 2025, 11:52 am

മുസ്‌ലിം സമുദായത്തെ അപകീർത്തിപ്പെടുത്തി ബി.ജെ.പി പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്; കേസെടുത്ത് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുസ്‌ലിം സമുദായത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റിട്ട ബി.ജെ.പി. പ്രവർത്തകനെതിരെ കേസെടുത്ത് നെടുമങ്ങാട് പൊലീസ്.

പനവൂർ അജയപുരം സ്വദേശി ചിത്രരാജനെതിരെയാണ് കേസെടുത്തത്. വാമനപുരം നിയോജക മണ്ഡലത്തിലെ സോഷ്യൽ മീഡിയ സെൽ ഭാരവാഹിയാണ് ഇയാൾ. ഒളിവിൽ പോയ ചിത്രരാജിനെതിരെ പൊലീസ് അന്വേഷണം നടത്തുകയാണ് .

മുഹമ്മദ് നബിയുടെ വാചകങ്ങൾ തെറ്റായ രീതിയിൽ
ഉപയോഗിക്കുകയും മുസ്ലിം സമുദായത്തിലെ സ്ത്രീകളെയും പുരുഷന്മാരെയും കുറിച്ച് മോശമായ ഭാഷയിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനെതിരെ അൻസാർ അലി എന്നയാൾ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

സമൂഹത്തിൽ മതസ്പർദ്ധ വളർത്തുന്നതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

എന്നാൽ വാർത്തകൾ വന്നതിനുപിന്നാലെ ചിത്രരാജിന് ഒരു തരത്തിലുള്ള പദവിയും നൽകിയിട്ടില്ലെന്ന് ബി.ജെ.പി നേതൃത്വം പറഞ്ഞു. സംഭവത്തിൽ വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്.

content Highlight: Police register case against BJP worker for defaming Muslim community through Facebook post

We use cookies to give you the best possible experience. Learn more