| Friday, 21st February 2014, 7:15 pm

നിലമ്പൂര്‍ കൊലപാതകം: ആര്യാടന്റെ ബന്ധുവിനെ ചോദ്യംചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]നിലമ്പൂര്‍: കോണ്‍ഗ്രസ് ഓഫീസില്‍ രാധ കൊല്ലപ്പെട്ട കേസില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ബന്ധുവായ അഡ്വ. ആര്യാടന്‍ ആസാദിനെ പോലീസ് ചോദ്യം ചെയ്തു. ആര്യാടന്‍ ഷൗക്കത്തിന്റെ ഓഫീസ് സെക്രട്ടറിയെയും ചോദ്യം ചെയ്തിട്ടുണ്ട്.

കോണ്‍ഗ്രസ് ഓഫീസ് കൂടാതെ ആസാദിന്റെ ഓഫീസിലും രാധ ജോലി ചെയ്തിരുന്ന പശ്ചാത്തലത്തിലാണ് ആസാദിനെ പോലീസ് ചോദ്യം ചെയ്തത്.

കേസന്വേഷണത്തില്‍ രണ്ട് ഓഫീസും ഉള്‍പ്പെടാത്തത് വിവാദമായ സാഹചര്യത്തിലാണ് സി.ഐ ഓഫീസില്‍ ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. കൊലക്കേസുമായി ബന്ധപ്പെട്ട് ഇതുവരെയായി പോലീസ് 120 ലേറെ പേരെ ചോദ്യം ചെയ്തിട്ടുണ്ട്.

അതേസമയം, കൊല്ലപ്പെട്ട രാധ ബലാത്സംഗത്തിനിരയായിരുന്നില്ലെന്ന് കാണിച്ച് രാസപരിശോധനാ റിപ്പോര്‍ട്ട് ഇന്നലെ പുറത്തുവന്നിരുന്നു.

നേരത്തെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രാധ ബലാത്സംഗത്തിനിരയാതായി പറഞ്ഞിരുന്നു. കോഴിക്കോട് കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബിലാണ് രാധയുടെ ആന്തരികാ വയവങ്ങളുടെ രാസപരിശോധന നടത്തിയത്.

നേരത്തെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രാധ ബലാത്സംഗത്തിനിരയാതായി കണ്ടെത്തിയിരുന്നു. രഹസ്യഭാഗങ്ങളില്‍ അഞ്ച് സെന്റീമീറ്റര്‍ ആഴത്തിലുള്ള മുറിവ് ഉണ്ടായിരുന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ഇത് ചൂലിന്റെ പിടി പിടി ഉപയോഗിച്ചാണെന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്.

കൊല്ലപ്പെട്ട രാധ ലൈംഗികപീഡനത്തിനിരയായിട്ടില്ലെന്ന് പോലീസ് പറഞ്ഞിരുന്നു. ശാരീരിക പീഡനമേറ്റിട്ടുണ്ടെന്നും ജനനേന്ദ്രിയത്തിലെ മുറിവ് ചൂലിന്റെ പിടി കൊണ്ട് കുത്തിയത് മൂലമുണ്ടായതാണെന്നുമാണ് ഐ.ജി.എസ് ഗോപിനാഥ് വ്യക്തമാക്കിയിരുന്നത്.

പ്ലാസ്റ്റര്‍ മുഖത്തൊട്ടിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും ഐ.ജി വെളിപ്പെടുത്തിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more