| Monday, 29th October 2018, 10:39 am

സന്ദീപാനന്ദഗിരിക്ക് പൊലീസ് സുരക്ഷ; സംരക്ഷണത്തിന് ഗണ്‍മാനെ അനുവദിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കഴിഞ്ഞ ദിവസം സ്വാമി സന്ദീപാനന്ദ ഗിരിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന് പൊലീസ് സുരക്ഷ അനുവദിച്ചു. ഡി.ജി.പിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ഗണ്‍മാനെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒക്ടോബര്‍ 27നാണു സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരത്തെ കുണ്ടമണ്‍കടവിലുള്ള ആശ്രമത്തിനു നേരെ ആക്രമണമുണ്ടാവുന്നത്. ആശ്രമത്തിനു മുന്നില്‍ നിര്‍ത്തിയിട്ട കാറുകള്‍ തീയിട്ട് നശിപ്പിക്കുകയായിരുന്നു.

സംഭവത്തില്‍ ആശ്രമത്തിലെ മുന്‍ സെക്യൂരിറ്റി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പിന്നീട് വിട്ടയച്ചു. ശബരിമല സ്ത്രീപ്രവേശത്തെ അനുകൂലിച്ച സ്വാമിക്ക് നേരെ മുന്‍പും അക്രമശ്രമങ്ങളുണ്ടായിരുന്നു. ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീം കോടതിവിധി സ്വാഗതം ചെയ്തതിനെ തുടര്‍ന്ന് നിരവധി ഭീഷണികള്‍ വന്നിരുന്നതായി സന്ദീപാനന്ദഗിരി മുന്‍പ് വെളിപ്പെടുത്തിയിരുന്നു.

ALSO READ: ആശ്രമം ആക്രമണം; വാഹനങ്ങള്‍ കത്തിച്ചത് പെട്രോളൊഴിച്ച ശേഷമെന്ന് ഫോറന്‍സിക് സംഘം

ആക്രമണത്തിന് പിന്നില്‍ സംഘപരിവാറും, ബി.ജെ.പി.അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയും, രാഹുല്‍ ഈശ്വറും, താഴ്മണ്‍ തന്ത്രി കുടുംബവും ആണെന്നാണ് സ്വാമി ആരോപിക്കുന്നത്.

ആശ്രമത്തിനു മുന്നിലുള്ള മതിലില്‍ “ഷിബു” എഴുതിവെച്ച് തന്നെ അപമാനിക്കാന്‍ ശ്രമിച്ചു. “പി.കെ. ഷിബുവിനുള്ള അറിയിപ്പാണിത്” എന്നായിരുന്നു ആശ്രമത്തിനു പുറത്തുള്ള മതിലില്‍ അക്രമം നടത്തിയവര്‍ എഴുതി വെച്ചിരുന്നത്.

ഇങ്ങനെയാണ് തന്നെ മാനസികമായും കായികമായും എതിര്‍ക്കാന്‍ സംഘപരിവാര്‍ ശക്തികള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്- സ്വാമി പറഞ്ഞു.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more