തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്.എഫ്.ഐ- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് യൂണിവേഴ്‌സിറ്റി ഹോസ്റ്റലിനടുത്തെത്തിയപ്പോള്‍ മാര്‍ച്ചിന് നേര്‍ക്ക് കല്ലേറുണ്ടായതായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.
എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് കല്ലേറ് നടത്തിയതെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. ഹോസ്റ്റലില്‍ നിന്ന് കല്ലും കുപ്പിയും എറിഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമെന്നും അവര്‍ പറയുന്നു. എന്നാല്‍ യൂത്ത് കോണ്‍ഗ്രസുകാരാണ് പ്രകോപനം ഉണ്ടാക്കിയതെന്നാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പറഞ്ഞു.
സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ കയറി പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ മലയാളം ചാനലുകള്‍ പുറത്തുവിട്ടു. മന്ത്രി ഒ.ജെ. ജെനീഷ്, ഷാഫി പറമ്പില്‍ എം.പി എന്നിവരായിരുന്നു യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടന്നത്.
യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ പ്രവര്‍ത്തര്‍ ഹോസ്റ്റല്‍ വളപ്പിലേയ്ക്ക് പന്തം എറിഞ്ഞതായി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു. കാമ്പസില്‍ കടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ കോളേജില്‍ സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങളും ബോര്‍ഡുകളും നശിപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ സംഘര്‍ഷം രൂക്ഷമാകുകയായിരുന്നു.
അതേസമയം, പൊലീസ് ഏകപക്ഷീയമായി ഹോസ്റ്റലില്‍ കടന്ന് കയറി ലാത്തിച്ചാര്‍ജ്ജെന്ന പേരില്‍ വിദ്യാര്‍ത്ഥികളെ തലയ്ക്ക് ഉള്‍പ്പെടെ അടിച്ച് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ് സജ്ജീവ് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി. വിജയന്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. സംഘര്‍ഷത്തിന് പിന്നില്‍ ആരാണെന്ന് പരിശോധിക്കട്ടെയെന്നും പി. വിജയന്‍ പറഞ്ഞു.
സി.പി.എം നേതാക്കളായ വി.എസ് ജോയ്, വി. ശിവന്‍കുട്ടി എന്നിവര്‍ഹോസ്റ്റലില്‍ എത്തിയിട്ടുണ്ട്. പൊലീസ് ഹോസ്റ്റലില്‍ കയറി വിദ്യാര്‍ഥികളെ മര്‍ദിക്കുകയായിരുന്നുവെന്ന് ശിവന്‍കുട്ടി പറഞ്ഞു. കോണ്‍ഗ്രസ് എം.എല്‍.എമാരായ അബിന്‍ വര്‍ക്കി, സുധീര്‍ ഷാ പാലോട് എന്നിവരും സ്ഥലത്തെത്തി.
Content Highlight: Police Lathi Charge At University Hostel