| Tuesday, 24th September 2019, 1:51 pm

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം: പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തില്‍ പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: ചേളാരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ആക്രമിച്ച കേസില്‍ പ്രതികളെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കി പൊലീസ്. അച്ഛന്‍ അടക്കം മൂന്നു പേരെയാണ് പൊലീസ് ഇതുവരെ അറസ്റ്റുചെയ്തിട്ടുള്ളത്.

പെണ്‍കുട്ടിയുടെ അച്ഛനെകൂടാതെ ചേളാരി സ്വദേശി അറഫ്, ചെനക്കലങ്ങാടി സ്വദേശി ഷൈജു തുടങ്ങിയവരാണ് ഇതുവരെ കേസില്‍ പിടിയിലായവര്‍.

കോടതിയില്‍ ഹാജരാക്കിയ ്പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയുടെ അച്ഛനുള്‍പ്പെടെ കുറച്ചുപേര്‍ പെണ്‍കുട്ടിയെ രണ്ടു വര്‍ഷമായി പെണ്‍കുട്ടിയെ ലൈംഗികമായി ആക്രമിച്ചു വരികയായിരുന്നുവെന്നാണ് പെണ്‍കുട്ടി മറുപടി പുറത്തുവന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അറസ്റ്റിലായ പ്രതികള്‍ക്കു പുറമേ കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും അവരെ കണ്ടെത്താനുള്ള ശ്രമത്തിലുമാണെന്ന് തിരൂരങ്ങാടി പൊലീസ് പറഞ്ഞു.

സ്‌കൂളിലെ അധ്യാപകര്‍ ചൈല്‍ഡ് ലൈനില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. പ്രതികളെ തിരിച്ചറിയുന്നതിനായി പെണ്‍കുട്ടിയില്‍ നിന്നും വീണ്ടും മൊഴിയെടുക്കും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more