| Thursday, 2nd January 2020, 9:27 am

ഹെല്‍മറ്റ് ധരിക്കാത്തതിന് പൊലീസ് പിടികൂടി പിഴ ചുമത്തി; ബൈക്ക് കത്തിച്ച് യുവാവിന്റെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദല്‍ഹി: ഹെല്‍മറ്റ് ധരിക്കാത്തതിന് പൊലീസ് പിടികൂടി പിഴ ചുമത്തിയതിന് ബൈക്ക് കത്തിച്ച് യുവാവ്. സൗത്ത് ദല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാസ് ഏരിയയിലായിരുന്നു സംഭവം.

ദല്‍ഹി സ്വദേശിയായ ഇരുപത് വയസുകാരനാണ് പൊലീസ് പിഴ ചുമത്തിയതിനെ തുടര്‍ന്ന് ബൈക്ക് കത്തിച്ചത്. ബൈക്കില്‍ ഹെല്‍മറ്റ് ധരിക്കാതെ സഞ്ചരിച്ചതിനെ തുടര്‍ന്ന് വികാസിനെ പൊലീസ് പിടികൂടുകയായിരുന്നു.

തുടര്‍ന്ന് ബൈക്ക് പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചാണ് വികാസ് തന്റെ ബൈക്കിന് തീയിട്ടത്. സംഭവത്തില്‍ വികാസിനെതിരെ കേസെടുത്തിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more