| Friday, 29th May 2020, 8:26 pm

സിനിമാ സെറ്റ് പൊളിക്കല്‍; ഹരി പാലോടിനെ പ്രതിചേര്‍ത്തു, ഗൂഢാലോചനയില്‍ പങ്ക്, അന്വേഷണം കൂടുതല്‍ നേതാക്കളിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മിന്നല്‍ മുരളി സിനിമയുടെ സെറ്റ് തകര്‍ത്ത സംഭവത്തില്‍ എ.എച്ച്.പി ജനറല്‍ സെക്രട്ടറി ഹരി പാലോടിനെ പ്രതിചേര്‍ത്തു. പ്രതിപട്ടികയില്‍ എട്ടാമതായാണ് ഹരി പാലോടിനെ ഉള്‍പ്പെടുത്തിയത്.

ഹരി പാലോടിന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് അക്രമവിവരങ്ങളും ചിത്രങ്ങളും ആദ്യമായി പുറത്തെത്തിയത്. ഗൂഢാലോചനയില്‍ ഹരി പാലോടിന് പങ്കുള്ളതായി പൊലീസ് അറിയിച്ചു.

അന്വേഷണം എ.എച്ച്.പിയുടെ കൂടുതല്‍ സംസ്ഥാന നേതാക്കളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു. പ്രതിചേര്‍ത്തതിനെ തുടര്‍ന്ന് ഹരി പാലോട് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജ്യാമ്യാപേക്ഷ നല്‍കി.

രാഷ്ട്രീയ ബജ്രംഗ്ദളാണ് സെറ്റ് പൊളിച്ചത്. സെറ്റ് പൊളിക്കലിന് നേതൃത്വം നല്‍കിയ കുപ്രസിദ്ധ ഗുണ്ടാ നേതാവ് കാരി രതീഷ് എന്നറിയപ്പെടുന്ന രതീഷ് മലയാറ്റൂരിനെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ഗോകുല്‍, രാഹുല്‍, സന്ദീപ് എന്നിവരാണ് പിന്നീട് പിടിയിലായത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more