| Tuesday, 28th May 2019, 10:57 pm

യുവാവിനെ അര്‍ധ നഗ്‌നനാക്കി പൊതുജനമധ്യത്തില്‍ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു; തടയാനെത്തിയ ഭാര്യയെ മുട്ട് കാലിന് തൊഴിച്ചു, വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവല്ലത്ത് പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിച്ചു വരുത്തിയ യുവാവിന് പൊലീസിന്റെ ക്രൂര മര്‍ദ്ദനം. മര്‍ദ്ദനം സഹിക്കവയ്യാതെ സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടിയ യുവാവിനെ അര്‍ധ നഗ്‌നനാക്കി, പൊതുജനമദ്ധ്യത്തില്‍ വീണ്ടും മര്‍ദ്ദിച്ചു.

അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ടായിരുന്നു മര്‍ദ്ദനം. തടുക്കാന്‍ ശ്രമിച്ച ഭാര്യയേയും പോലീസുകാര്‍ മര്‍ദ്ദിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.

സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലിസുകാരെ സസ്‌പെന്‍ഡ് ചെയ്തു. തിരുവല്ലം പൊലിസ് സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ സൈമന്‍, സി.പി.ഒ ഗോപിനാഥ് എന്നിവര്‍ക്കെതിരേയാണ് നടപടി. വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെ സിറ്റി പൊലിസ് കമ്മീഷണറാണ് ഇരുവര്‍ക്കുമെതിരെ നടപടിയെടുത്തത്.

മര്‍ദ്ദനമേറ്റ യുവാവിനെതിരെ പോക്‌സോ കേസ് പ്രകാരം സ്റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് സ്റ്റേഷനകത്ത് വെച്ച് പൊലിസ് മര്‍ദ്ദിക്കുകയും ഇയാള്‍ ഇറങ്ങിയോടുകയുമായിരുന്നു. ഓടിയ ഇയാളെ റോഡിലിട്ട് ജനമധ്യത്തില്‍ പൊലീസ് വീണ്ടും മര്‍ദ്ദിച്ചു.

യുവാവിന്റെ കൈയ്യിലും കാലിലും പൊലിസുകാര്‍ ബൂട്ടിട്ട് ചവിട്ടുന്നതും തടയാനെത്തിയ ഭാര്യയെ പൊലീസ് മുട്ട് കാലിന് തൊഴിച്ച് മാറ്റുന്നതും വീഡിയോ ദൃശ്യത്തിലുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more