| Thursday, 7th November 2019, 2:22 pm

ചാനല്‍ ക്യാമറമാനു നേരെ വനിതാ പൊലീസിന്റെ കൈയ്യേറ്റം, മുഖത്തടിയും അസഭ്യ വര്‍ഷവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ജയ്ഹിന്ദ് ടി.വിയുടെ ക്യാമറാമാനു നേരെ കൈയ്യേറ്റം നടത്തി പൊലീസ് ഉദ്യോഗസ്ഥ. ക്യാമറാമാന്റെ മുഖത്തടിച്ച ഇവര്‍ ക്യാമറ തകര്‍ക്കുകയും ഇയാള്‍ക്കു നേരെ അസഭ്യം പറയുകയുമുണ്ടായി. നിയമ സഭാ സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോളാണ് പൊലീസ് ഉദ്യോഗസ്ഥയുടെ കൈയ്യേറ്റം. വിപിന്‍ എന്ന ക്യാമറാമാനെയാണ് പൊലീസ് ഉദ്യോഗസ്ഥ ആക്രമിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യം ജയ്ഹിന്ദ് ടി.വി തന്നെ പുറത്തു വിട്ടിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഒപ്പമുള്ള സഹപ്രവര്‍ത്തകര്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചിട്ടും പൊലീസുകാരി പിന്‍മാറിയില്ല. സംഭവത്തില്‍ ഇവര്‍ക്കെതിരെ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പുറമെ പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more