തമിഴ്‌നാട്ടിലെ നെല്ലൂര്‍, കടപ്പ സ്വദേശികളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ചിറ്റൂരില്‍ പോലീസ് ,വെടിവെപ്പില്‍ കൊല്ലപ്പെട്ടവരില്‍ 13 പേര്‍ തമിഴ്‌നാട് സ്വദേശികളായിരുന്നു. ഇരുപത് പേരാണ് അന്ന് കൊല്ലപ്പെട്ടത്. ചന്ദനക്കടത്തുകാരില്‍ നിന്നും ആക്രമണം നേരിട്ടപ്പോഴാണ് തിരിച്ചടിച്ചതെന്നായിരുന്നു പോലീസ് നല്‍കിയിരുന്ന വിശദീകരണം. എന്നാല്‍ പോലീസുകാര്‍ക്കൊന്നും പോറല്‍ പോലുമേറ്റില്ലെന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം ഉയര്‍ത്തിയിട്ടുണ്ട്.
ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരില്‍ ഏഴുപേരെ യാത്രക്കിടെ ബസില്‍ വെച്ച് പോലീസ് തലേ ദിവസം പിടികൂടിയെന്നതിന്റെ തെളിവുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇവര്‍ക്കൊപ്പം യാത്ര ചെയ്യുകയും പോലീസ് അറസ്റ്റ് ചെയ്യാന്‍ വിട്ട് പോവുകയും ചെയ്ത ശേഖര്‍ എന്നയാളുടെ വിശദീകരണമാണ് പോലീസിന്റെ വാദം പൊളിച്ചത്. തൊഴിലാളികളെ വധിച്ചതില്‍ വന്‍ പ്രതിഷേധമനാണ് തമിഴ്‌നാട്ടിലെ രാഷ്ട്രീയ കക്ഷികള്‍ ഉയര്‍ത്തിയിട്ടുള്ളത്.