| Tuesday, 5th May 2020, 8:31 pm

ക്ഷേത്രപരിസരത്ത് ചാരായം വാറ്റ്; ബി.ജെ.പി നേതാവിനെയും പ്രവര്‍ത്തകരെയും റിമാന്‍ഡ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലാ: ക്ഷേത്രപരിസരത്തെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ ചാരായം വാറ്റുന്നതിനിടെ പിടിയിലായ ബി.ജെ.പി നേതാവിനെയും സംഘാംഗങ്ങളെയും കോടതി റിമാന്‍ഡ് ചെയ്തു. കര്‍ഷക മോര്‍ച്ച ജില്ലാ ഭാരവാഹിയും മുന്‍ ബി.ജെ.പി നിയോജക മണ്ഡലം അദ്ധ്യക്ഷനുമായ പനക്കല്‍ മോഹനന്‍, ബി.ജെ.പി പ്രവര്‍ത്തകരായ പുത്തന്‍വീട്ടില്‍ ഡി. രാജു, ബൈജു നാരായണന്‍ എന്നിവരെയാണ് കാഞ്ഞിരപ്പള്ളി മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.

പുലിയന്നൂര്‍ ക്ഷേത്രത്തിന് മുന്നിലെ ആളൊഴിഞ്ഞ വീട്ടിലാണ് സംഘം ചാരായം വാറ്റിയത്. രഹസ്യവിവരം ലഭിച്ചതോടെയാണ് പൊലീസെത്തി അറസ്റ്റ് ചെയ്തത്.

ഒരു ചാക്ക് ശര്‍ക്കര, കള്ള്, ഗ്യാസ് സിലിണ്ടര്‍ എന്നിവ ഉള്‍പ്പെടെ പൊലീസ് കണ്ടെടുത്തു. തിങ്കളാഴ്ച രാത്രിയാണ് ഇവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

Latest Stories

We use cookies to give you the best possible experience. Learn more