| Tuesday, 6th March 2018, 1:55 pm

ബി.ജെ.പി ഹിന്ദുക്കളുടെ താല്‍പര്യമേ സംരക്ഷിക്കൂ; അതാണ് തങ്ങളുടെ കര്‍ത്തവ്യമെന്ന് കേന്ദ്രമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പി ഹിന്ദുക്കളുടെ താല്‍പര്യമേ സംരക്ഷിക്കൂവെന്നും അതാണ് തങ്ങളുടെ കടമയെന്നും കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഗ്‌ഡെ. ദ ക്വിന്റിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.

“അതെ തീര്‍ച്ചയായും, അതാണ് ഞങ്ങളുടെ കടമ. കോണ്‍ഗ്രസ് കാലങ്ങളായി ഞങ്ങളുടെ ഹിന്ദുക്കളുടെ താല്‍പര്യം അവഗണിക്കുകയാണ്.” ബി.ജെ.പി ഹിന്ദുക്കളുടെ താല്‍പര്യം മാത്രമാണോ സംരക്ഷിക്കുന്നത് എന്ന ചോദ്യത്തോട് പ്രതികരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ധ്രുവീകരണമാണ് യഥാര്‍ത്ഥ ജനാധിപത്യമെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. “യഥാര്‍ത്ഥ ലക്ഷ്യത്തിനുവേണ്ടി ഞങ്ങളെ ധ്രുവീകരിക്കലാണ് ജനാധിപത്യം. അതാണ് രാഷ്ട്രീയം” എന്നാണ് അദ്ദേഹം പറഞ്ഞത്.

ഇസ്‌ലാമിനെതിരായ കാഴ്ചപ്പാടുകളെക്കുറിച്ചു ചോദിച്ചപ്പോള്‍ “നമ്മുടെ ഇന്ത്യന്‍ മുസ്‌ലീങ്ങളെ ഞങ്ങള്‍ എല്ലായ്‌പ്പോഴും ആദരിച്ചിട്ടുണ്ട്. പക്ഷേ അവര്‍ ഇന്ത്യയില്‍ താമസിക്കുകയാണ്. എനിക്കു തോന്നുന്നത് നമ്മള്‍ രണ്ടുവട്ടം ചിന്തിക്കണമെന്നാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


Must Read:‘ഒരു സര്‍ക്കാര്‍ ചെയ്ത കാര്യം മറ്റൊരു സര്‍ക്കാരിന് തിരുത്താം’; ലെനിന്‍ പ്രതിമ തകര്‍ത്തതിനെ ന്യായീകരിച്ച് ത്രിപുര ഗവര്‍ണര്‍


മുസ്‌ലീങ്ങള്‍ക്കെതിരായ ആക്രമണങ്ങളെ സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് ഭീകരവാദം എന്നാണദ്ദേശം വിശേഷിപ്പിച്ചത്. “പോപ്പുലര്‍ ഫ്രണ്ട് പോലുള്ള ഭീകര സംഘടനകളെ സ്‌റ്റേറ്റ് സ്‌പോണ്‍സര്‍ ചെയ്യുകയാണ്. കേരളത്തില്‍ നിന്നും പോപ്പുലര്‍ ഫ്രണ്ട് ക്രിമിനലുകള്‍ കര്‍ണാടകയിലും മറ്റു സംസ്ഥാനങ്ങളിലുമെത്തുകയും അവര്‍ നമ്മുടെ ജനങ്ങളെ കൊല്ലുകയും ചെയ്യുന്നു.” എന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടന മാറ്റാനാണ് തങ്ങള്‍ ഇവിടെയുള്ളതെന്ന ഹെഡ്‌ഗേയുടെ മുന്‍ പരാമര്‍ശം വലിയ വിവാദമായിരുന്നു.

We use cookies to give you the best possible experience. Learn more