| Monday, 28th May 2018, 9:17 pm

മഹാന്മാര്‍ ഇരുന്ന കോടതിയാണിത്, അവരാരും പബ്ലിസിറ്റിക്ക് പിന്നാലെ പോയിട്ടില്ല; കമാല്‍ പാഷയെ വീണ്ടും വിമര്‍ശിച്ച് ജസ്റ്റിസ് രവീന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വിരമിച്ച കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് കമാല്‍ പാഷയുടെ പ്രസ്താവനയ്‌ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ജസ്റ്റിസ് പി.എന്‍ രവീന്ദ്രന്‍. സീസറിന്‍രെ ഭാര്യ സംശയങ്ങള്‍ക്കതീതയായിരിക്കണമെന്ന വ്യവസ്ഥ നേതാക്കള്‍ക്ക് മാത്രമല്ല, ജുഡീഷ്യറിക്കും ബാധകമാണെന്നാണ് ജസ്റ്റിസ് പി.എന്‍ രവീന്ദ്രന്‍ പറഞ്ഞത്. ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക്കും ജസ്റ്റിസ് പി.എന്‍ രവീന്ദ്രനും ഹൈക്കോടതിയില്‍ നല്‍കിയ ഔദ്യോഗിക യാത്രയയപ്പിലാണ് രവീന്ദ്രന്‍ ആഞ്ഞടിച്ചത്.

കേരള ഹൈക്കോടതിക്ക് വലിയ അന്തസുണ്ട്. വി.ആര്‍. കൃഷ്ണയ്യര്‍ ഉള്‍പ്പടെയുള്ള മഹാന്മാര്‍ ഇരുന്ന കോടതിയാണിതെന്നും അവരാരും പബ്ലിസിറ്റിക്ക് പിന്നാലെ പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


Read | ‘കൊന്നിട്ടും തീരാതെ…’; കെവിന്റെ ഭാര്യയ്ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ തെറിവിളിയും അശ്ലീല കമന്റുകളും


കഴിഞ്ഞ ദിവസവും കമാല്‍ പാഷയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു. കോടതിയെ വിലകുറച്ച് കാണിക്കാന്‍ ആര് ശ്രമിച്ചാലും അവജ്ഞയോടെ തള്ളിക്കളയണമെന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞത്.

ജഡ്ജിമാരുടെ നിയമനം കുടുംബ കാര്യമല്ലെന്നും നിയമനം കുടുംബ സ്വത്ത് പോലെ വീതിച്ചു നല്‍കാനുള്ളതല്ലെന്നും വിരമിക്കുന്ന ദിവസം കമാല്‍ പാഷ പറഞ്ഞിരുന്നു. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഇപ്പോള്‍ പരിഗണിക്കുന്ന പേരുകളില്‍ ചിലര്‍ ആ സ്ഥാനത്തിന് അര്‍ഹരല്ലെന്നും കമാല്‍ പാഷ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more