| Wednesday, 15th July 2020, 11:52 pm

രാജ്യം ഭരിക്കാനുള്ള ധാര്‍മ്മികവും രാഷ്ട്രീയവുമായ അടിത്തറ ഒലിക്ക് നഷ്ടപ്പെട്ടു; ശര്‍മ ഒലിക്കെതിരെ നേപ്പാളി കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാഠ്മണ്ഡു: അയോധ്യയെക്കുറിച്ചുള്ള നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷ നേപ്പാളി കോണ്‍ഗ്രസ്. ഒലിയുടെ പ്രസ്താവനയെ നേപ്പാളി കോണ്‍ഗ്രസ് ശക്തമായി അപലപിച്ചു.

രാജ്യം ഭരിക്കാനുള്ള ധാര്‍മ്മികവും രാഷ്ട്രീയവുമായ അടിത്തറ ഒലിക്ക് നഷ്ടപ്പെട്ടുവെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

അയോദ്ധ്യ ബിര്‍ഗഞ്ചിലാണെന്നും രാമന്‍ ജനിച്ചത് നേപ്പാളിലാണെന്നുമുള്ള പ്രധാനമന്ത്രിയുടെ അഭിപ്രായത്തില്‍ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (എന്‍.സി.പി) ന്റെ നിലപാട് പാര്‍ട്ടി വ്യക്തമാക്കേണ്ടതുണ്ടെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയുടെ സമീപകാല പ്രസ്താവനകളോടും പെരുമാറ്റത്തോടും തന്റെ പാര്‍ട്ടി ശക്തമായി വിയോജിക്കുന്നുവെന്ന് നേപ്പാളി കോണ്‍ഗ്രസ് വക്താവ് ബിശ്വോ പ്രകാശ് ശര്‍മ പ്രസ്താവനയില്‍ പറഞ്ഞു. പ്രധാനമന്ത്രി ഒലിക്ക് രാജ്യം ഭരിക്കാനുള്ള ധാര്‍മ്മികവും രാഷ്ട്രീയവുമായ അടിത്തറ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

യഥാര്‍ത്ഥത്തില്‍ ഉള്ള അയോധ്യ കിടക്കുന്നത് നേപ്പാളില്‍ ആണെന്നും ശ്രീരാമന്‍ നേപ്പാളിയാണെന്നുമായിരുന്ന ഒലിയുടെ പ്രസ്താവന. ശ്രീരാമന്‍ ഇന്ത്യക്കാരന്‍ അല്ലെന്നും ശര്‍മ അഭിപ്രായപ്പെട്ടിരുന്നു.

അതിര്‍ത്തി പ്രദേശം സംബന്ധിച്ച് ഇന്ത്യയും നേപ്പാളും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു പുതിയ
അവകാശവാദവുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി രംഗത്തെത്തിയത്.

ഒലിയുടെ പ്രസ്താവന വിവാദങ്ങള്‍ക്ക് വളിയൊരുക്കിയതോടെ സംഭവത്തില്‍ വിശദീകരണവുമായി നേപ്പാള്‍ വിദേശകാര്യ മന്ത്രാലയം രംഗത്തുവന്നിരുന്നു.

അയോധ്യയുടെ പ്രാധാന്യത്തെയും സാംസ്‌കാരിക മൂല്യത്തെയും തരംതാഴ്ത്താന്‍ ഉദ്ദേശിച്ചുക്കൊണ്ടുള്ളതായിരുന്നില്ല ഒലിയുടെ പ്രസ്താവന എന്നായിരുന്നു മന്ത്രാലയത്തിന്റെ വിശദീകരണം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more