| Thursday, 28th March 2019, 12:50 pm

രാഷ്ട്രീയപകപോക്കലിനായി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചാല്‍ മമത ബാനര്‍ജിയുടെ തന്ത്രം പയറ്റുമെന്ന മുന്നറിയിപ്പുമായി എച്ച്.ഡി കുമാരസ്വാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് നേതാക്കള്‍ക്കെതിരെ ആദായ നികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന വ്യാപക റെയ്ഡിനെതിരെ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി രംഗത്ത്. തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പക പോക്കല്‍ നടത്താന്‍ മോദി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചാല്‍ മമത ബാനര്‍ജിയുടെ തന്ത്രം പയറ്റുമെന്ന മുന്നറിയിപ്പുമായാണ് എച്ച്.ഡി കുമാരസ്വാമി രംഗത്തെത്തിയത്.

“സംസ്ഥാനത്ത് കേന്ദ്രത്തിന്റെ ഇടപെടല്‍ വര്‍ധിക്കുകയാണെങ്കില്‍ ബംഗാളില്‍ സി.ബി.ഐയ്ക്കെതിരേ മമതാ ബാനര്‍ജി ചെയ്തതുപോലെ നിലപാടെടുക്കേണ്ടി വരും കുമാരസ്വാമി.ആദായനികുതി വകുപ്പ് റെയ്ഡുകളിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യഥാര്‍ത്ഥ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആരംഭിച്ചിരിക്കുകയാണ്. രാഷ്ട്രീയ പകപോക്കലിനായി ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥന്‍ ബാലകൃഷ്ണന്‍ പ്രധാനമന്ത്രിയെ സഹായിക്കുകയാണ്. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ എതിരാളികളെ തെരഞ്ഞെടുപ്പ് സമയത്ത് അപമാനിക്കുകയാണ്. ഇത് വളരെ ദുഃഖകരമാണ്.” കുമാരസ്വാമി പറഞ്ഞു.

ALSO READ: രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ എത്തിയില്ലെങ്കില്‍ കേരളമാകെ കോണ്‍ഗ്രസിനെ ബാധിക്കും: ഡി.സി.സി

കുമാരസ്വാമിയുടെ സഹോദരനും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ എച്ച്.ഡി. രേവണ്ണയുമായി ബന്ധപ്പെട്ടവരുടെ വസതികളിലും റെയ്ഡ് നടന്നുകൊണ്ടിരിക്കുകയാണ്.

വ്യാഴാഴ്ചയും ആദായ നികുതി ഉദ്യോഗസ്ഥര്‍ മന്ത്രിമാര്‍ക്കെതിരം റെയിഡ് തേടിയെത്തി. രാവിലെ സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരുമായെത്തിയ ആദായ നികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ മാണ്ഡ്യയില്‍ ജലസേചന മന്ത്രി സി.എസ്. പുട്ടരാജുവിന്റെ വസതിയിലും റെയ്ഡ് നടത്തി.

We use cookies to give you the best possible experience. Learn more