| Tuesday, 3rd March 2020, 8:37 am

'മോദിജിയുടെ അടവാണിത്'; നരേന്ദ്ര മോദിക്കെതിരെ അധിര്‍ രഞ്ജന്‍ ചൗധരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് ആളിക്കത്തുന്ന വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് മാറി നില്‍ക്കാനുള്ള പ്രധാനമന്ത്രിയുടെ നീക്കമെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി.

” രാജ്യത്ത് ആളിക്കത്തുന്ന പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാവുള്ള മോദിജിയുടെ അടവാണ് സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള മാറി നില്‍ക്കല്‍” ചൗധരി ട്വീറ്റ് ചെയ്തു.

തന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് എന്നീ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഒഴിവാക്കുന്നതിനെ കുറിച്ച് ഈ ഞായറാഴ്ച ആലോചിക്കുന്നു എന്ന് മോദി ട്വിറ്ററിലൂടെ തിങ്കളാഴ്ച അറിയിച്ചിരുന്നു.

മോദിയുടെ ട്വീറ്റിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മോദിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. വെറുപ്പാണ് ഉപേക്ഷിക്കേണ്ടത്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകളല്ല എന്നാണ് രാഹുലിന്റെ പ്രതികരണം.

Latest Stories

We use cookies to give you the best possible experience. Learn more