| Friday, 2nd October 2026, 3:07 pm

യാത്രക്കാരെ മരണത്തിനു വിട്ടുകൊടുക്കാന്‍ കഴിയില്ലെന്ന് എനിക്കറിയാമായിരുന്നു: പ്രധാനമന്ത്രിയോട് ഫ്ലൈദുബായ് ഹീറോ സ്മിറ്റ് മഛാര്‍

ദേവിക ജയചന്ദ്രന്‍

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടെലിഫോണിലൂടെ സംസാരിച്ച് ഇസ്രഈലിലേക്ക് പോയ വിമാനം അപകടത്തില്‍ പെടുന്നത് തടഞ്ഞ ഫ്ലൈദുബായ് പൈലറ്റ് ക്യാപ്റ്റന്‍ സ്മിറ്റ് മഛാര്‍.

അദ്ദേഹത്തിന്റെ ധീരതയെ പ്രശംസിച്ച പ്രധാനമന്ത്രി വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു.

ദുബായില്‍ നിന്നും ടെല്‍ അവീവിലേക്ക് പറന്നുയര്‍ന്ന ഫ്ലൈദുബായ് വിമാനം FZ1073 ബുധനാഴ്ച അടിയന്തരമായി സൗദി അറേബ്യയിലെ തബൂക്കിലുള്ള പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുള്‍ അസീസ് വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. 27 കുട്ടികള്‍ ഉള്‍പ്പെടെ 174 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

മഛാറിന്റെ കോ-പൈലറ്റ് വിമാനം ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചെന്നാണ് ലഭിക്കുന്ന വിവരം. അയാളെ തടയാന്‍ ശ്രമക്കുന്നതിനിടെ മഛാറിനു കുത്തേല്‍ക്കുകയായിരുന്നു.

കോപൈലറ്റ് വിമാനം 34,000 അടി ഉയരത്തില്‍ നിന്നും 17,000 അടി ഉയരത്തിലേക്ക് വിമാനം താഴ്ത്തുകയായിരുന്നു.

മഛാര്‍ വാതില്‍ തുറന്നുകൊടുത്തതോടെ യാത്രക്കാര്‍ കോക്പിറ്റിലേക്ക് കയറി കോ-പൈലറ്റിനെ തടഞ്ഞു.

സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച വീഡിയോയില്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന മഛാറിനെ കാണാം.

‘ എന്റെ ജീവന്‍ പണയപ്പെടുത്തിയാണ് ഞാന്‍ ഇത് ചെയ്തത്. മറ്റുള്ളവരെയെല്ലാം മരണത്തിന് വിട്ടുകൊടുക്കാന്‍ സാധിക്കില്ലെന്ന് എനിക്കറിയാമായിരുന്നു,’ അദ്ദേഹം പറഞ്ഞു.

ജീവിതത്തിനും മരണത്തിനുമിടയിലുള്ള പോരാട്ടത്തിലായിരുന്നിട്ടും മഛാറിന്റെ ധൈര്യം, ക്ഷമ, പെട്ടെന്നുള്ള ചിന്ത എന്നിവ നിരവധി ആളുകളെ രക്ഷിച്ചെന്ന് പ്രധാനമന്ത്രി അദ്ദേഹത്തെ പ്രശംസിച്ചു.

നിലവില്‍ അബുദാബിയിലെ ഒരു ആശുപത്രിയില്‍ സുഖം പ്രാപിച്ച് വരികയാണ് മഛാര്‍.

Content Highlight: PM Modi speaks to flydubai pilot Smit Machchaar, hails his bravery .

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more