| Sunday, 12th January 2020, 5:56 pm

നിയമം കൊണ്ടു വന്നത് പീഡനം അനുഭവിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ പൗരത്വം ലഭിക്കാന്‍; സി.എ.എയെ ന്യായീകരിച്ച് വീണ്ടും മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെമ്പാടും പ്രതിഷേധം ആളികത്തുന്ന പശ്ചാത്തലത്തില്‍ വീണ്ടും സി.എ.എയെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരത്വ ഭേദഗതി നിയമം സര്‍ക്കാര്‍ കൊണ്ടുവന്നത് വ്യക്തികള്‍ക്ക് എളുപ്പത്തില്‍ പൗരത്വം ലഭിക്കുന്നതിന് വേണ്ടിയാണെന്നും വിഭജന സമയത്ത് പാകിസ്താനില്‍ അകപ്പെട്ടു പോയവര്‍ക്ക് എളുപ്പത്തില്‍ പൗരത്വം നല്‍കാന്‍ നിയമം സഹായിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. പശ്ചിമ ബംഗാളിലെ യുവാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഗാന്ധിജി ഉള്‍പ്പെടെ പല നേതാക്കളും അയല്‍ രാജ്യങ്ങളില്‍ പീഡനം അനുഭവിക്കുന്നവര്‍ക്ക് പൗരത്വം നല്‍കണമെന്ന അഭിപ്രായക്കാരായിരുന്നു. രാജ്യത്ത് ദശാബ്ദങ്ങളായി നിലനില്‍ക്കുന്ന പ്രശ്‌നത്തിന് ഉത്തരം കാണാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍ എന്നും മോദി കൂട്ടിച്ചേര്‍ത്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പശ്ചിമ ബംഗാളില്‍ ദ്വിദിന സന്ദര്‍ശനത്തിന്റെ ഭാഗമായി എത്തിയതായിരുന്നു നരേന്ദ്ര മോദി. ജനുവരി പത്തിന് രാത്രി പൗരത്വ ഭേദഗതി നിയമം നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നിരുന്നു. ഇതിനെതിരെ രാജ്യമെമ്പാടും വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്ന നിയമത്തിനെതിരെ രാജ്യത്തെ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികളും രംഗത്തുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more