| Friday, 23rd April 2010, 9:36 am

ഐ പി എല്‍ : അന്വേഷണത്തിന് ചിദംബരവും പ്രണബും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഐ പി എല്‍ വിവാദം കളിക്കളം വിട്ട് രാഷ്ട്രീയ കരുനീക്കങ്ങളിലേക്ക് നീങ്ങുന്നു. ഐ പി എല്‍ ചെയര്‍മാനും മറ്റ് ഉന്നതര്‍ക്കുമെതിരെ ഉയര്‍ന്ന ആരോപണത്തിനെതിരെ നടക്കുന്ന അന്വേഷണത്തിന് നേതൃത്വം നല്‍കാന്‍ ആഭ്യന്തരമന്ത്രി പി ചിദംബരത്തോടും ധനമന്ത്രി പ്രണബ് മുഖര്‍ജിയോടും പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നിര്‍ദേശിച്ചു.

പ്രശ്‌നത്തെക്കുറിച്ച് സ്വന്തം നിലയില്‍ അന്വേഷണം നടത്താനും പ്രധാനമന്ത്രി തീരുമാനിച്ചിട്ടുണ്ട്. ഐ പി എല്‍ വിഷയത്തില്‍ ബി സി സി ഐ അംഗം രാജീവ് ശുക്ലയോടും മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനോടും പ്രധാനമന്ത്രി വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്.

2009ല്‍ ഐ പി എല്‍ വേദി ഇന്ത്യയില്‍ നിന്നും ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റിയത് സംബന്ധിച്ച് ലളിത് മോഡിയും ചിദംബരവും തമ്മില്‍ ഉരസലുണ്ടായിരുന്നുവെന്നത് ശ്രദ്ധേയമാണ്.

We use cookies to give you the best possible experience. Learn more