[share]
[]ന്യൂദല്‍ഹി: ഇറ്റാലിയന്‍ നാവികര്‍ പ്രതികളായ ##കടല്‍ക്കൊല കേസ് കേരളത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന സെന്റ് ആന്റണീസ് ബോട്ടുടമ ഫ്രെഡിയാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.
ഇപ്പോള്‍ ദല്‍ഹി പാട്യാല കോടതിയില്‍ വിചാരണ നടക്കാനിക്കുന്ന കേസ് കൊച്ചിയിലെ സി.ബി.ഐ കോടതിയില്‍ വിചാരണ നടത്തണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം. പ്രതികളെ സഹായിക്കാനാണ് കേസ് ഡല്‍ഹിയില്‍ നടത്തുന്നതെന്ന് ഹരജിയില്‍ ആരോപിക്കുന്നു.
ബോട്ട് നേരിട്ട് കണ്ട് ബോധ്യപ്പെടുന്നതിനും വിചാരണ കേരളത്തിലേക്ക് മാറ്റുന്നതാണ് ഉചിതം. വെടിവയ്പ് നടന്നത് കേരള സമുദ്രാതിര്‍ത്തിയിലാണ്. പ്രതികളായ ഇറ്റാലിയന്‍ നാവികരെ അറസ്റ്റു ചെയ്തതും കേരള പോലീസാണ്. സാക്ഷികള്‍ എല്ലാം മലയാളികളും മൊഴികളില്‍ ഏറെയും മലയാളത്തിലാണെന്നും ഹരജിയില്‍ വിശദീകരിക്കുന്നു.
വിചാരണ മാലയാളത്തിലാക്കണമെന്നും കേസിലെ പ്രതികളുടെ സൗകര്യത്തി്‌ന് അനുസരിച്ചല്ല കോടതി നിശ്ചയിക്കേണ്ടതെന്നും ഫ്രെഡി ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഹരജി കോടതി അടുത്തയാഴ്ച പരിഗണിക്കും. ഇറ്റാലിയന്‍ കപ്പലായ ഇന്റിക്ക ലെക്‌സിയില്‍ നിന്നുള്ള വെടിയേറ്റ് സെന്റ് ആന്റണീസ് ബോട്ടിലെ രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടുവെന്നാണ് കേസ്.