| Thursday, 11th September 2025, 2:14 pm

ത്രൂ ഔട്ട് 50 വയസുകാരന്റെ വേഷം; തമിഴിലെ ആ റോള്‍ എനിക്ക് ഒട്ടും കണ്‍വിന്‍സിങ്ങല്ലായിരുന്നു: ഹക്കിം ഷാ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത് ശ്രദ്ധിക്കപ്പെട്ട അഭിനേതാവാണ് ഹക്കിം ഷാ. 2021ല്‍ റിലീസായ കടസീല ബിരിയാണി എന്ന സിനിമയിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. 2022ല്‍ പുറത്തിറങ്ങിയ പ്രണയവിലാസം എന്ന സിനിമയിലെ വിനോദ് എന്ന കഥാപാത്രവും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

മമ്മൂട്ടി ചിത്രം ബസൂക്കയിലും ഹക്കിം ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ഓഡിഷനുകള്‍ താന്‍ ഇപ്പോഴും അറ്റന്‍ഡ് ചെയ്യാറുണ്ടെന്ന് പറയുകയാണ് ഹക്കിം ഷാ.

‘അടുത്തിടെ ഒരു തമിഴ് പടത്തിന് വേണ്ടി അവരെന്നെ നാല് പ്രാവശ്യം വിളിച്ചു. അവര്‍ നോക്കിയത് ഒരു വില്ലന്‍ കഥാപാത്രത്തിന്റെ റോളിലേക്കാണ്. സിനിമയില്‍ ഒരു പ്രധാനപ്പെട്ട വില്ലന്‍ വേഷം. എന്റെ പ്രണയവിലാസം, കടസീല ബിരിയാണി എന്നീ സിനിമകളാണ് അവര്‍ കണ്ടിരുന്നത്. ഈ സിനിമകളെല്ലാം കൂടെ ക്ലബ്ബ് ചെയ്ത് ഒരു പ്രായമുള്ള വില്ലന്‍ വേഷം ഞാന്‍ ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.

പക്ഷേ ഇതില്‍ എന്റെ പാസ്റ്റ് കാണിക്കുന്നില്ല. എന്റെ ശരിക്കുള്ള പ്രായം കാണിക്കുന്നുണ്ടെങ്കില്‍ താന്‍ 50വയസുള്ള കഥാപാത്രം ചെയ്താല്‍ ആളുകള്‍ക്ക് കണ്‍വിന്‍സാകും. പക്ഷേ ഞാന്‍ ത്രൂ ഔട്ട് 50വയസുകാരന്റെ റോള്‍ അഭിനയിക്കുമ്പോള്‍ ആളുകള്‍ ചോദിക്കില്ലേ എന്തിന്റെ കേടാണെന്ന്.

കാരണം ഇവിടെ എത്രയോ ആര്‍ട്ടിസ്റ്റുകളുണ്ട് ഒരു അമ്പത് വയസുള്ള, നല്ല ഒത്തിരി പെര്‍ഫോമേഴ്‌സുണ്ട്. അവരെ ആ ക്യാരക്ടറിലേക്ക് കാസ്റ്റ് ചെയ്തൂടെ എന്ന് വിചാരിക്കും,’ ഹക്കിം ഷാ പറയുന്നു.

ഹക്കിം ഷാ ഭാഗമാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മിറാഷ്. ജിത്തു ജോസഫിന്റെ സംവിധാനത്തില്‍ വരുന്ന ചിത്രത്തില്‍ ഹക്കീമും ഒരു പ്രധാനവേഷത്തില്‍ എത്തുന്നു. സിനിമയില്‍ ആസിഫ് അലി അപര്‍ണ ബാലമുരളി തുടങ്ങിയവര്‍ അഭിനയിക്കുന്നു.

Content highlight:  Playing the role of a 50-year-old through and through; I wasn’t convinced by that role in Tamil: Hakim Shah

We use cookies to give you the best possible experience. Learn more