| Thursday, 22nd February 2018, 3:06 pm

'ഞാന്‍ എന്തുകൊണ്ട് ഗാന്ധിയെ കൊന്നു' ഗോഡ്‌സെയെ നായകനാക്കി ബനാറസ് സര്‍വകലാശാലയില്‍ നാടകം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബനാറസ്: മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയെ നായകനാക്കി ചിത്രീകരിച്ച് കൊണ്ട് ബനാറസ് സര്‍വകലാശാലയില്‍ നാടകം. സര്‍വകാലശാല ആര്‍ട്‌സ് വിഭാഗമാണ് നാടകം സംഘടിപ്പിച്ചത്.

“ഞാന്‍ എന്തുകൊണ്ട് ഗാന്ധിയെ കൊന്നു” പേരിട്ട് അവതരിപ്പിച്ച നാടകത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഇതില്‍ മഹാത്മാഗാന്ധിക്കെതിരായ പരമാര്‍ശങ്ങള്‍ വരുന്ന ഭാഗങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ കാണികള്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നുണ്ട്.

“ഞാന്‍ ഒരു ഹിന്ദുവായതില്‍ അഭിമാനിക്കുന്നു. അക്രമമെന്ന ആശയം കേട്ടാല്‍ത്തന്നെ ഗാന്ധിക്ക് ദേഷ്യം വരുമായിരുന്നു. അദ്ദേഹം മുസ്ലീങ്ങള്‍ക്ക് വേണ്ടിയാണ് നിലകൊണ്ടത്. എനിക്കത് സഹിക്കാനാകുമായിരുന്നില്ല, അതുകൊണ്ട് അദ്ദേഹത്തെ കൊല്ലണമെന്ന് ഞാന്‍ തീരുമാനിച്ചു” ഈ പരാമര്‍ശങ്ങളെല്ലാം കയ്യടിയോടെയാണ് കാണികള്‍ സ്വീകരിച്ചത്.

വീഡിയോ വൈറലായതോടെ വിദ്യാര്‍ത്ഥികള്‍ പൊലീസിനും സര്‍വകലാശാല അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. നാടകം ഗാന്ധിജിയെ അപകീര്‍ത്തിപ്പെടുത്താനും താറടിക്കാനുമുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും 1916ല്‍ സര്‍വകലാശാലയുടെ തറക്കല്ലിട്ടത് ഗാന്ധിജിയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി.

We use cookies to give you the best possible experience. Learn more