| Thursday, 28th May 2020, 10:59 am

പാര്‍ട്ടിയെ വിശ്വസിച്ചാല്‍ സംരക്ഷിക്കും, ചതിച്ചാല്‍ ദ്രോഹിക്കും; നിരോധനാജ്ഞ ലംഘിച്ച് പി.കെ ശശി എം.എല്‍.എയുടെ പാര്‍ട്ടി യോഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: പാര്‍ട്ടിയെ വിശ്വസിച്ചാല്‍ സംരക്ഷിക്കുമെന്നും ചതിച്ചിട്ട് പോയാല്‍ ദ്രോഹിയ്ക്കുമെന്നതുമാണ് പാര്‍ട്ടി നയമെന്ന് സി.പി.ഐ.എം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഷൊര്‍ണൂര്‍ എം.എല്‍.എയുമായ പി.കെ ശശി. കരിമ്പുഴയില്‍ മുസ്‌ലിം ലീഗില്‍ നിന്ന് രാജിവെച്ച് സി.പി.ഐ.എമ്മില്‍ ചേര്‍ന്നവരെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കെയാണ് ആളെക്കൂട്ടിയുളള എം.എല്‍.എയുടെ യോഗം.

കരിമ്പുഴ പഞ്ചായത്ത് പതിനാറാം വാര്‍ഡ് അംഗവും മുസ്‌ലിം ലീഗ് പ്രവര്‍ത്തകനുമായ രാധാകൃഷണന്റെ നേതൃത്വത്തില്‍ അന്‍പതു പേര്‍ മുസ്‌ലിം ലീഗില്‍ നിന്ന് രാജിവെച്ച് കഴിഞ്ഞദിവസം സി.പി.ഐ.എമ്മില്‍ ചേര്‍ന്നിരുന്നു. ഇവരില്‍ ചിലരെ കരിമ്പുഴയില്‍ വച്ച് അഭിവാദ്യം ചെയ്യുന്നതാണ് ചടങ്ങ്.

കൊവിഡ് 19 കേസുകള്‍ തുടര്‍ച്ചയായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ട്.

ഇരുപതോളം പേരാണ് ശശി പങ്കെടുത്ത യോഗത്തിലുണ്ടായിരുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more