തന്റെ നിസ്സാഹായത കൊണ്ടാണോ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കാത്തതെന്നു ചോദിച്ച കൃഷ്ണദാസ് സി.പി.ഐ.എം സംസ്ഥാന വ്യാപകമായി നടത്തുന്ന ആക്രമങ്ങളെക്കുറിച്ച് നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
കോട്ടയം: ഭീകരസംഘടനയായ ഐ.എസിന്റെ കേരള പതിപ്പായി സി.പി.ഐ.എം മാറിയെന്ന് ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ്. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ സ്ത്രീയെ ചുട്ടു കൊന്ന സംഭവം വരെ പാലക്കാടുണ്ടായെന്നും കൃഷ്ണദാസ് കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Also read സൈനികന്റെ മൃതദേഹത്തോട് കാട്ടിയ അവഗണന കുടുംബത്തോടും തുടരുന്നതായി ഭാര്യ
സി.പി.ഐ.എമ്മിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് കൃഷ്ണദാസ് ഉന്നയിച്ചത്. കേരളത്തില്‍ അധികാരത്തിലെത്തിയശേഷം ഏകപക്ഷീയമായ അഞ്ച് കൊലപാതകങ്ങളാണ് അവര്‍ നടത്തിയത്. കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ മുഖ്യമന്ത്രി നല്‍കിയ എല്ലാ ഉറപ്പുകളും ലംഘിക്കപ്പെട്ടെന്നും അവിടെ ഇപ്പോഴും അക്രമ പരമ്പരകള്‍ നടക്കുകയാണെന്നും ക്യഷ്ണദാസ് പറഞ്ഞു.
തന്റെ നിസ്സാഹായത കൊണ്ടാണോ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കാത്തതെന്നു ചോദിച്ച കൃഷ്ണദാസ് സി.പി.ഐ.എം സംസ്ഥാന വ്യാപകമായി നടത്തുന്ന ആക്രമങ്ങളെക്കുറിച്ച് നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. കണ്ണൂരില്‍ കേന്ദ്ര സേനയെ സുരക്ഷയ്ക്കായി കൊണ്ടുവരേണ്ട സാഹചര്യത്തിലെത്തിയിരിക്കുകയാണെന്നും 1957ന് സമാനമായ സാഹചര്യമാണ് കേരളത്തില്‍ ഇപ്പോളെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.
വ്യാപക അക്രമം നടക്കുമ്പോഴും സാംസ്‌കാരിക നായകന്മാര്‍ മൗനവൃതത്തിലാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം സംസ്ഥാന പോലീസ് വേട്ടക്കാര്‍ക്കൊപ്പമാണ് നില്‍ക്കുന്നതെന്നും ആരോപിച്ചു.