| Friday, 27th September 2019, 9:56 am

ജോസ് കെ. മാണി വിഭാഗത്തിന്റെ വോട്ട് മറിഞ്ഞെന്ന് പി.ജെ ജോസഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ ജോസ്.കെ മാണി വിഭാഗത്തിന്റെ വോട്ട് മറിഞ്ഞെന്ന ആരോപണവുമായി പി.ജെ ജോസഫ്. മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യ രണ്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ യു.ഡി.എഫിന്റെ കണക്കുകൂട്ടലുകള്‍ തെറ്റുന്നതായിരുന്നു ഫലം. യു.ഡി.എഫ് മികച്ച ഭൂരിപക്ഷം പ്രതീക്ഷിച്ച ഇടമായിരുന്നു രാമപുരം പഞ്ചായത്ത്. കുറഞ്ഞത് 1500 വോട്ടിന്റെയെങ്കിലും ലീഡ് ഇവിടെ നേടിമെന്നായിരുന്നു യു.ഡി.എഫ് പ്രതീക്ഷ. എന്നാല്‍ ഇവിടെ എല്‍.ഡി.എഫ് ലീഡ് നേടുന്നതാണ് കണ്ടത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജോസ് ടോം നല്ല രീതിയില്‍ തിരിച്ചുവരുമെന്നാണ് എം.പിയായ തോമസ് ചാഴിക്കാടന്‍ പറഞ്ഞത്. രാമപുരത്തെ തിരിച്ചടിയെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

പാലായില്‍ ബി.ജെ.പി വോട്ടുകള്‍ എല്‍.ഡി.എഫിന് മറിച്ചുനല്‍കിയെന്നാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം ആരോപിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more