| Saturday, 28th June 2014, 4:39 pm

പിസ്സയുടെ ഹിന്ദി പതിപ്പ് റിലീസിനൊരുങ്ങുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] തമിഴകത്തെ പേടിപ്പിച്ച ഹൊറര്‍ ത്രില്ലര്‍ പിസ്സയുടെ ഹിന്ദി റീമേക്ക് റിലീസിനൊരുങ്ങുന്നു. മുന്‍ മിസ് വേള്‍ഡ് റണ്ണറപ്പ് പാര്‍വ്വതി ഓമനക്കുട്ടനും, അക്ഷയ് ഓബ്‌റോയിയും പ്രധാന വേഷത്തില്‍ എത്തുന്ന  ചിത്രം ത്രീഡിയിലാണ് പുറത്തിറങ്ങുന്നത്.

ദിപാനിത ശര്‍മ്മ,അരുണോദയ് സിംഗ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകരുന്നത്. ഡേവിഡ്, ഷെയ്താന്‍ എന്നീ ബോളിവുഡ് ഹിറ്റുകള്‍ തീര്‍ത്ത ബീജോയ് നമ്പ്യാരാണ് പിസ്സ ഹിന്ദിയില്‍ നിര്‍മ്മിക്കുന്നത്. അക്ഷയ് അക്കനേനി സംവിധാനം ചെയ്യുന്ന പിസ്സ ത്രീ ഡി ജൂലൈ 18ന് തീയേറ്ററുകളില്‍ എത്തും.

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് വിജയ് സേതുപതിയും മലയാള താരം രമ്യാ നമ്പീശനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പിസ്സ 2012ലെ സൂപ്പര്‍ഹിറ്റുകളിലൊന്നായിരുന്നു. പിന്നീട് കന്നഡയിലും തെലുങ്കിലും റീമേക്ക് ചെയ്തപ്പോളും ചിത്രം വിജയം ആവര്‍ത്തിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more