മൂവര്‍സംഘത്തിന്റെ കഥ പറയുന്ന കോമഡി ത്രില്ലറില്‍ ജയസൂര്യയും, ഇന്നസെന്റും, നെടുമുടി വേണുവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, മണിയന്‍പിള്ള രാജു, ഹരീശ്രീ അശോകന്‍, മാമുക്കോയ തുടങ്ങിയവരും ചിത്രത്തില്‍ അണി നിരക്കുന്നു.
ജയസൂര്യ ആദ്യമായി പ്രിയദര്‍ശനൊപ്പമെത്തുന്ന സിനിമയുടെ ചിത്രീകരണം കാരൈക്കുടിയില്‍ സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കും. ദിവാകര്‍ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് എം.ജി ശ്രീകുമാറാണ്. ഒരു മാസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കുന്ന ചിത്രം ക്രിസ്മസിന് പ്രദര്‍ശനത്തിനെത്തും.
പൃഥ്വിരാജും ശശികുമാറും ഒന്നിച്ച മാസ്റ്റേഴ്‌സ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ പിയ കേള്‍വി എന്ന മലയാള ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. ഹാഷിം മരയ്ക്കാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്വേത മേനോനും മനോജ് കെ ജയനുമാണ് മുഖ്യ വേഷത്തിലെത്തുന്നത്.