| Sunday, 3rd March 2013, 10:43 am

തിരുവനന്തപുരത്ത് വീണ്ടും പൈപ്പ് പൊട്ടി; കുടിവെള്ള വിതരണം മുടങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും പൈപ്പ് പൊട്ടി കുടിവെള്ള വിതരണം മുടങ്ങി. കഴിഞ്ഞയാഴ്ച്ച പൊട്ടിയ അതേ പൈപ്പ് ലൈന്‍ തന്നെയാണ് വീണ്ടും പൊട്ടിയിരിക്കുന്നത്.

അരിവിക്കരയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വെള്ളമെത്തിക്കുന്ന നാല് പൈപ്പ് ലൈനില്‍ ഒന്നാണ് പൊട്ടിയത്. കുമ്മിയിലാണ് പൈപ്പ് പൊട്ടിയിരിക്കുന്നത്. ചോര്‍ച്ചയെ തുടര്‍ന്ന് പൈപ്പിങ് നിര്‍ത്തിവെച്ചിരിക്കുന്നതിനാല്‍ മെഡിക്കല്‍ കോളേജ്, സ്റ്റാച്യു, ഉള്ളൂര്‍, വഴുതക്കാട്, എയര്‍പോര്‍ട്ട്, കണ്ണമ്മൂല, പാറ്റൂര്‍ എന്നിവിടങ്ങളിലാണ്  കുടിവെള്ള വിതരണം മുടങ്ങിയിരിക്കുകയാണ്.[]

കുടിവെള്ള വിതരണത്തിന് വൈകുന്നേരത്തിനകം താല്‍ക്കാലിക പരിഹാരം കാണാമെന്ന് മന്ത്രി പി.ജെ ജോസഫ് അറിയിച്ചു. പൈപ്പ് ലൈന്‍ പൊട്ടിയതിനെ തുടര്‍ന്നുള്ള പ്രതിസന്ധി മറിക്കടക്കാന്‍ തിരുവനന്തപുരം മേയര്‍ അടിയന്തര യോഗം വിളിച്ചു.

കുമ്മിയില്‍ നേരത്തെയും പൈപ്പ് പൊട്ടി വന്‍തോതില്‍ ജലം നഷ്ടുകയും ജലവിതരണം തടസ്സപ്പെടുകയും ചെയ്തിരുന്നു. പൊങ്കാലക്ക് തലേ ദിവസവും പൈപ്പ് പൊട്ടി നഗരത്തില്‍ ജലവിതരണം തടസപ്പെട്ടിരുന്നു.

കൃത്യമായ അറ്റകുറ്റ പണികള്‍ നടത്താത്തതും കാലപ്പഴക്കവുമാണ് പൈപ്പുകള്‍ പൊട്ടാനിടയാക്കിയതെന്ന ആരോപണവും  ഉയരുന്നുണ്ട്.

We use cookies to give you the best possible experience. Learn more