കൊച്ചി: ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നതുവരെ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് അനുകൂല സാഹചര്യമായിരുന്നു ഉണ്ടായിരുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ടി.പി ചന്ദ്രശേഖരന്‍ വധം പാര്‍ട്ടിക്കെതിരായി തിരിക്കുന്നതില്‍ മാധ്യമങ്ങള്‍ക്കും പോലീസിനുമൊപ്പം പാര്‍ട്ടിയുടെ കൂടെയുള്ളവരില്‍ ചിലരും ശ്രമിച്ചു. ഇത് നെയ്യാറ്റിന്‍കരയിലെ സാധ്യതകളെ ബാധിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഏറണാകുളത്ത് നടക്കുന്ന മധ്യമേഖലാ റിപ്പോര്‍ട്ടിങ്ങിലാണ് പിണറായിയുടെ അഭിപ്രായപ്രകടനം.
മണിക്കെതിരെ നടപടി ഉറപ്പാണെന്നും മണിയുടെ പ്രസംഗത്തിന്‍മേല്‍ കോലാഹലം ഉണ്ടാക്കേണ്ടതില്ലെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതാദ്യമായാണ് ടി.പി.ചന്ദ്രശേഖരന്‍ വധം തെരഞ്ഞെടുപ്പിനെ ബാധിച്ചുവെന്ന് ഔദ്യോഗികമായി പിണറായി വിജയന്‍ പുറയുന്നത്. മാത്രവുമല്ല നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വിജയിക്കും എന്ന സി.പി.ഐ.എമ്മിന്റെ നേരത്തെയുണ്ടായിരുന്ന നിലപാടില്‍ നിന്നുള്ള പിന്നോക്കം പോക്കാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം. എന്നാലതേസമയം മണിയുടെ വിവാദ പ്രസംഗമാണ് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പ്രതികൂലമായി ബാധിച്ചതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.