| Monday, 3rd September 2012, 9:00 am

'ജനകീയസമരങ്ങളുടെ അമരക്കാരന്‍' വി.എസ്സിനെ പിണറായി പരിചയപ്പെടുത്തുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ കാര്‍ട്ടൂണ്‍ ജീവചരിത്രത്തിന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ മുഖവുര. വി.എസ്സിന്റെ രാഷ്ട്രീയ ജീവിതത്തിലെ പ്രധാന സംഭവങ്ങളെ കാര്‍ട്ടൂണ്‍ രൂപത്തില്‍ ചിത്രീകരിക്കുന്ന ജീവചരിത്രത്തിലാണ് പിണറായി വിജയന്‍ മുഖവുര എഴുതിയിരിക്കുന്നത്.[]

വി.എസ്സിന്റെ ജനകീയ ജീവിതങ്ങളെ ആക്ഷേപഹാസ്യ രൂപേണ പ്രതിപാദിക്കുന്ന പുസ്തകത്തില്‍ ഇ.കെ.നായനാര്‍, കെ.കരുണാകരന്‍ തുടങ്ങിയവരുടെ ഓര്‍മക്കുറിപ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ” വര, വരി, വി.എസ്” എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ഡി.സി ബുക്‌സാണ് പുറത്തിറക്കിയിരിക്കുന്നത്. പ്രമുഖ കാര്‍ട്ടൂണിസ്റ്റായ സുധീന്ദ്രനാഥാണ് പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്.

കേരളത്തിലെ പ്രമുഖരായ 150 ഓളം കാര്‍ട്ടൂണിസ്റ്റുകളുടെ വരകളിലൂടെ പോകുന്ന പുസ്തകത്തില്‍ രാഷ്ട്രീയത്തിലെ വി.എസ്സിന്റെ ഉറ്റവരുടേയും അല്ലാത്തവരുടേയും ലേഖനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

“ജനകീയ സമരങ്ങളുടെ അമരക്കാരന്‍” എന്ന തലവാചകത്തോടെയെത്തുന്ന മുഖവുരയില്‍ വി.എസ്സിന്റെ ത്യാഗോജ്ജ്വലമായ രാഷ്ട്രീയ ജീവിതത്തെ കുറിച്ചുള്ള സ്മരണയാണ് പിണറായി പങ്കുവെക്കുന്നത്. ജനജീവിതത്തില്‍ സജീവമായി ഇടപെടുന്നതിന്റെ ഭാഗമായി വി.എസ് മാധ്യമങ്ങളിലെ സ്ഥിരം സാനിദ്ധ്യമാണെന്നും ഇത്തരം ഇടപെടല്‍ പലപ്പോഴും ആക്ഷേപഹാസ്യരൂപത്തില്‍ ചിത്രീകരിക്കപ്പെട്ടിട്ടുണ്ടെന്നും പിണറായി ലേഖനത്തില്‍ പറയുന്നു. ഇവയെല്ലാം സമാഹരിക്കുന്നത് ഒരു ചരിത്രകാലഘട്ടത്തിലെ അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശാന്‍ സഹായകമാകട്ടെ എന്നും ആശംസിച്ചാണ് പിണറായി ലേഖനം അവസാനിപ്പിക്കുന്നത്.

We use cookies to give you the best possible experience. Learn more