| Wednesday, 8th June 2016, 11:05 am

സ്‌കൂളുകള്‍ അടച്ചുപൂട്ടി റിയല്‍ എസ്റ്റേറ്റ് ഏര്‍പ്പാടാക്കുന്നതിനോട് യോജിപ്പില്ല: ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പിണറായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്‌കൂളുകള്‍ അടച്ചുപൂട്ടി റിയല്‍ എസ്റ്റേറ്റ് ഏര്‍പ്പാടാക്കുന്നതിനോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സ്‌കൂള്‍ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഒരു സ്‌കൂളും ഇത്തരത്തില്‍ അടച്ചുപൂട്ടാന്‍ അനുവദിക്കില്ലെന്നും പിണറായി പറഞ്ഞു.

കെ.ഇ.ആര്‍ പരിഷ്‌ക്കരണം നിയമപ്രകാരം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മലാപ്പറമ്പ് ഉള്‍പ്പെടെ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന നാല് സ്‌കൂളുകള്‍ ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ കോടതി വിധി പ്രകാരം ആദ്യം സ്‌കൂളുകള്‍ അടച്ചുപൂട്ടണമെന്നും അതിന് ശേഷം മറ്റുകാര്യങ്ങള്‍ തീരുമാനിക്കാമെന്നുമായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

We use cookies to give you the best possible experience. Learn more